തിരുവനന്തപുരം ശാന്തിവിള ന്യൂ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നേമം പോലീസ് പോക്‌സോ കേസ് ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ചയായി ഒളിവിലായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നും പ്രതി പിടിയിലായത്.
പോലീസ് ലോഡ്ജില്‍ എത്തിയെന്ന് അറിഞ്ഞ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് വാതില്‍ തകര്‍ത്ത് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. അറ് പോക്‌സോ കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ഞെട്ടിക്കുന്ന പ്രവര്‍ത്തികള്‍ വെളിവായത്. ബിനോജ് കൃഷ്ണയ്‌ക്കെതിരെ അറ് കുട്ടികളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയതോടെയാണ് അധ്യാപകന്‍ ഒളിവില്‍പ്പോയത്.
‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് നടന്‍ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.
പലപ്പോഴും അച്ഛന് മുന്നില്‍ ഉത്തരം മുട്ടാറുണ്ട്. അച്ഛന്‍ എന്ന് പറയുമ്ബോള്‍ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളര്‍ത്തണ്ടേ. അത്ര ദേഷ്യക്കാരന്‍ ഒന്നും അല്ല. സിനിമയില്‍ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ. കേസ് പോകാന്‍ പ്രധാന കാരണം ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല.
എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തില്‍ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവന്‍ തീര്‍ന്നത്. ഇത്രയും കാലം സിനിമയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതല്‍ ഉണ്ടായത്.
അത് റീപെയര്‍ ചെയ്യാന്‍ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവര്‍ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാന്‍ പറ്റില്ല വീട്ടില്‍. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാന്‍ എത്തിയപ്പോഴും അച്ഛന്‍ സമ്മതിച്ചില്ല അത് മാറ്റാന്‍.
കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അതേസമയം, പഞ്ചാബിഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടൈലുകള്‍ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങി. ഇതേ തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ കേസ് കൊടുതത്തത്.
വൈക്കം: വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസില്‍ നല്‍കണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.
15 വർഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്ബ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ഉറപ്പുവരുത്തണം. വാഹനം വിറ്റശേഷമുള്ള പരാതികള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വാഹനം വില്‍ക്കുന്നത് അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരില്‍ വാഹനകൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.
സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർ മൂന്നുമാത്രം
ആർ.ടി. ഓഫീസുകളില്‍ ഡീലർഷിപ്പ് രജിസ്റ്റർചെയ്ത സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്ക് വാഹനം വില്‍ക്കുമ്ബോള്‍ പിന്നീട് അവർക്കാണ് ഉത്തരവാദിത്വം. ഈ വാഹനം ആർക്കെങ്കിലും വില്‍ക്കുമ്ബോള്‍ കൈമാറ്റനടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്. എന്നാല്‍, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്.
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക ചുമതല ഏല്‍ക്കാന്‍ ഇനിയും രണ്ടര മാസമെടുക്കുമെന്നിരിക്കെ, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു യുഎസിലെ ആദ്യ വനിതാ പ്രസിഡന്റ് ആവാൻ ഇനിയും അവസരമുണ്ട്.
അവരുടെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ ജമാല്‍ സിമ്മണ്‍സ് അതിനു വയ്ക്കുന്ന നിർദേശം പ്രസിഡന്റ് ജോ ബൈഡൻ കാലാവധി പൂർത്തിയാക്കാൻ നില്‍ക്കാതെ രാജി വയ്ക്കണം എന്നാണ്.അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലയെ അവരോധിച്ചുകൊണ്ട് ബൈഡന് ചരിത്രം സൃഷ്ടിക്കാനാകുമെന്നും സിമ്മണ്‍സ് പറഞ്ഞു.
‘ബൈഡന്‍ ഇതിനകം തന്നെ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് ലോകത്തിന് മഹത്തരമായ സന്ദേശം നല്‍കാനാകും. ബൈഡന്‍ ഒരു അസാധാരണ പ്രസിഡന്റായിരുന്നു. ഭരണപരമായി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിയുന്ന ഒരു വാഗ്ദാനമുണ്ട്. അതാണ് ഈ നീക്കത്തിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്’- സിമ്മണ്‍സ് പറഞ്ഞു. സി.എന്‍.എന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു സിമ്മണ്‍സ് തന്റെ അഭിപ്രായം പറഞ്ഞത്.
സാമൂഹികമാധ്യമങ്ങളില്‍ സിമ്മണ്‍സിനെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെയാളുകള്‍ രംഗത്ത് വരികയാണ്. ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക ചുമതല ഏല്‍ക്കാന്‍ ഇനിയും രണ്ടര മാസമെടുക്കും. ഈ കാലയളവില്‍ ഡൊമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് ഇങ്ങനെ ഒരു തീരുമാനമെടുത്താല്‍ അത് വിപ്ലവകരമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ ഈ സാഹചര്യത്തില്‍ അങ്ങനെ ചെയ്താല്‍ അത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് സിമ്മണ്‍സിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. കമല ഇപ്പോള്‍ പ്രസിഡന്റ് ആകുന്നതില്‍ തെറ്റില്ല, പക്ഷേ അമേരിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റിനെ നല്‍കുന്നതിനാണ് ഈ വഴി സ്വീകരിക്കുന്നതെങ്കില്‍ അത് അപമാനകരമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
2025 ജനുവരി 20 ന് ഡൊണാണ്‍ഡ് ട്രംപ് ഔദ്യോഗികമായി അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അരിസോണയിലെ ഫലം കൂടി പുറത്ത് വന്നതോടെ 312 ഇലക്ടറല്‍ വോട്ടുകള്‍ നേടി ട്രംപ് കൃത്യമായ മുന്‍തൂക്കം നേടി കഴിഞ്ഞു. 127 വര്‍ഷത്തിന് ശേഷമാണ്, ഒരിക്കല്‍ തോല്‍വിയറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ വീണ്ടും തിരിച്ചെത്തുന്നത്. 1893ല്‍ ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2016 ല്‍ പോപ്പുലര്‍ വോട്ടിന് പിന്നിലായിരുന്ന ട്രംപ് രണ്ടാം വരവില്‍ പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും മുന്നിലായെന്ന് മാത്രമല്ല സെനറ്റും നേടി ആധികാരികമായ വിജയം ഉറപ്പാക്കിയാണ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.
“ഡെമോക്രറ്റ്സ് ഒരു കാര്യം മനസിലാക്കണം,” സിമ്മണ്‍സ് പറഞ്ഞു. “മെച്ചപ്പെട്ട നയങ്ങള്‍ നിങ്ങളുടേതാണ്. പക്ഷെ അതൊക്കെ മാറ്റണം. ഇത് ടെന്നിസല്ല, ആയോധനമാണ്. അമേരിക്കൻ ജനത നാടകീയതയോടും ആവേശത്തോടും പ്രതികരിക്കുന്നു. അത്തരം ആയുധങ്ങള്‍ ഉപയോഗിച്ച് പാർട്ടി മെച്ചപ്പെട്ട മുന്നേറ്റ വഴി കണ്ടെത്തണം.”
ഏറ്റവും അനാരോഗ്യപ്രദമായ ചുറ്റുപാടിലൂടെ ജീവിക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രദമായി തുടരുക എന്നത് വലിയ വെല്ലുവിളിയാണ്.
കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം എന്നിവ ശുദ്ധമല്ലെങ്കില്‍ മാറാരോഗങ്ങള്‍ തേടിയെത്തും. ദഹനപ്രശ്നങ്ങള്‍, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം, അർബുദം, വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തില്‍ പിടിപെടുന്നു. ഇതിന് പ്രധാന കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ഒരുപക്ഷെ മരണത്തിലേക്ക് വരെ നയിക്കുന്നവയാണ് വിപണിയില്‍ സുലഭമായ പല ഭക്ഷ്യവസ്തുക്കളും. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് അടിമുടി ഹാനികരമായ പത്ത് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.. ഒരുകാരണവശാലും കഴിക്കാൻ പാടില്ലാത്ത, ശീലമാക്കരുതാത്ത ആഹാരങ്ങള്‍ ഇവയാണ്..
പ്രൊസസ്ഡ് മീറ്റ് (Processed Meat)
സംസ്കരിച്ച മാംസം കഴിക്കാതിരിക്കുക. സൂപ്പർമാർക്കറ്റുകളില്‍ സുലഭമായ Processed Meatല്‍ ഉയർന്ന അളവില്‍ ഉപ്പും നൈട്രേറ്റും പ്രിസർവേറ്റീവുകളുമുണ്ട്. ഇത് വൻകുടല്‍ കാൻസറിന് കാരണമാകും. ഹൃദ്രോഗങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്കും നയിക്കും. അതിനാല്‍ പ്രൊസസ്ഡ് മീറ്റ് ഒഴിവാക്കുക.
ട്രാൻസ് ഫാറ്റ് (Trans Fats)
ലിക്വിഡ് ഫാറ്റിലേക്ക് ഹൈഡ്രജൻ ചേർത്തുണ്ടാക്കുന്ന ഒരുതരം കൊഴുപ്പാണ് Hydrogenated oil. ചെലവ് കുറയ്‌ക്കാനും ഷെല്‍ഫ് ലൈഫ് കൂട്ടാനുമാണ് കമ്ബനികള്‍ Hydrogenated oil ഉപയോഗിക്കുന്നത്. ഇവ നിരവധി വറുത്ത ഭക്ഷണങ്ങളിലും പാക്ക് ചെയ്തുവരുന്ന സ്നാക്കുകളിലും, ബേക്ക് ചെയ്യുന്ന ആഹാരങ്ങളിലും കാണപ്പെടുന്നു. ഇവ കഴിച്ചാല്‍ ശരീരത്തില്‍ മോശം കൊഴുപ്പും വർദ്ധിക്കും, നല്ല കൊഴുപ്പിനെ ഇല്ലാതാക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്
റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് (Refined Carbohydrates)
ഊർജത്തിനായി കുറച്ച് കാർബ്സ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ വൈറ്റ് ബ്രഡിലും പേസ്ട്രികളിലും മറ്റും കണ്ടുവരുന്ന റിഫൈൻഡ് കാർബ്സ് ശരീരത്തിന് നല്ലതല്ല. അത് ശരീരത്തിലെ ഷുഗർ ലെവല്‍ പെട്ടെന്ന് ഉയർത്തും.
ഫാസ്റ്റ് ഫുഡ്
കലോറിയും ചീത്ത കൊഴുപ്പും, ഷുഗറും ഉപ്പുമെല്ലാം അമിതമായി അടങ്ങിയ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ദിവസവും ഫാസ്റ്റ് ഫുഡ് കഴിച്ചാല്‍ ഭാരം വർദ്ധിക്കുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, എന്നിവയിലേക്കും നയിക്കാം.
സോഡിയം കൂടിയവ
പാക്കേജ് ചെയ്ത് വരുന്ന ഒട്ടുമിക്ക ആഹാരത്തിലും, പ്രൊസസ്ഡ് ഫുഡിലും സോഡിയം അളവ് കൂടുതലായിരിക്കും. ഇത് പതിവായി കഴിച്ചാല്‍ ബിപിയും ഹൃദ്രോഗവും വൃക്കരോഗങ്ങളും ഉണ്ടാകാം. ചിലരില്‍ സ്ട്രോക്കും സംഭവിക്കാം.
ഷുഗറി സെറിയല്‍സ് (Sugary Cereals)
Cereals പൊതുവെ ആരോഗ്യപ്രദമാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടെങ്കിലും ഷുഗർ ചേർത്ത് വരുന്ന Cereals പോഷകങ്ങള്‍ നല്‍കുന്നില്ല, കൂടാതെ ഭാരം കൂട്ടുകയും ചെയ്യും.
നിർമിത മധുരം (Artificial Sweeteners)
ഡയറ്റ് സോഡ, ഷുഗർ ഫ്രീ പ്രൊഡക്ടുകള്‍ എന്നിവയിലെല്ലാം ഇതുണ്ട്. ശരീരത്തിലെ മെറ്റബോളിസം സംവിധാനത്തെ ഇത് തകർക്കും. അതുവഴി അമിതവണ്ണവും പ്രമേഹവും ഉണ്ടാകാം.
എണ്ണയില്‍ കോരിയെടുത്തവ (Fried Foods)
കണ്ടാല്‍ വായില്‍ വെള്ളമൂറുമെങ്കിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന ഫ്രൈഡ് ഫുഡ് നല്ലതല്ല. ഇതില്‍ ധാരാളം മോശം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്.
നെല്ലൂർ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് 100 കിലോഗ്രാം ഭാരമുള്ള വലിയ പ്രൊജക്‌ടൈല്‍ .
നെല്ലൂർ നസാമ്ബട്ടണത്തിന് സമീപമാണ് മത്സ്യബന്ധന വലയില്‍ പ്രൊജക്‌ടൈല്‍ കുടുങ്ങിയത്. ചെന്നൈയിലെ കാശിമേട് സ്വദേശി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ ആദ്യം കരുതിയത് തങ്ങളുടെ വലയില്‍ വലിയ മത്സ്യം കുടുങ്ങി എന്നായിരുന്നു. തൊഴിലാളികള്‍ എല്ലാവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇത് കരയിലെത്തിച്ചത്.
തുടർന്ന് പോലീസിലും, ഫിഷറീസ് വക്കുപ്പിലും വിവരമറിയിച്ചു. പ്രൊജക്‌ടൈല്‍ മൂന്ന് നാല് മാസമായി കടലില്‍ കിടക്കുകയായിരുന്നുവെന്നാണ് സൂചന . പ്രൊജക്‌ടൈലില്‍ നിരവധി അടയാളങ്ങളും സീരിയല്‍ നമ്ബറുകളും ഉണ്ടായിരുന്നു. ഇത് ഒരു സ്വകാര്യ പ്രതിരോധ എയ്‌റോസ്‌പേസ് കമ്ബനിയുടേതായിരിക്കാമെന്ന സംശയവും ഉയർത്തുന്നുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥർ പ്രൊജക്റ്റിലിന്റെ സൂക്ഷ്മ പരിശോധന നടത്തി. വിശദമായ പരിശോധനയില്‍ ഒബ്‌ജക്‌റ്റിന് മാർഗനിർദേശ സംവിധാനം, ട്രിഗറിംഗ് മെക്കാനിസം, പ്രോക്‌സിമിറ്റി ഫ്യൂസ്, ദ്രാവക ഇന്ധനം എന്നിവ ഇല്ലെന്ന് കണ്ടെത്തി. പരീക്ഷണത്തിനിടെ ഇത് അബദ്ധത്തില്‍ കടലില്‍ വീണതാകാമെന്നാണ് നിഗമനം .കൂടുതല്‍ അന്വേഷണത്തിനായി പ്രൊജക്‌ടൈല്‍ ഫിഷിംഗ് ഹാർബർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് പ്രതീക്ഷ നല്‍കി അഭിപ്രായ സർവേ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി സഖ്യം ഭരണം നിലനിർത്തുമെന്ന് പ്രവചിച്ച് സർവേ ഏജൻസിയായ മെട്രിസ്.
മഹായുതി സഖ്യം കേവലഭൂരിപക്ഷമായ 145 സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ മഹായുതി സഖ്യം 145 മുതല്‍ 165 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
അതേസമയം കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികളുടെ മഹാവികാസ് അഘാഡി സഖ്യത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് കൂടെ പ്രതിപക്ഷത്ത് തുടരേണ്ടുവരുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 106 മുതല്‍ 126 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.
വോട്ട് ഷെയറിലും മഹായുതി സഖ്യത്തിന് മേല്‍ക്കൈ ലഭിക്കുമെന്നും പ്രവചനമുണ്ട്. മഹായുതി സഖ്യം 47 ശതമാനം വോട്ടുകള്‍ നേടുമ്ബോള്‍ മഹാവികാസ് അഘാഡി സഖ്യത്തിന് 41 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് മെട്രിസിൻ്റെ പ്രവചനം.
പ്രാദേശികമായി, മഹായുതിയുടെ പ്രധാന ഘടകമായ ബി.ജെ.പിക്ക് പ്രാദേശിക പിന്തുണ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് പശ്ചിമ മഹാരാഷ്ട്ര (48%), വിദർഭ (48%), താനെ-കൊങ്കണ്‍ (52%) എന്നിവിടങ്ങളില്‍ ശക്തമായ പിന്തുണയാണ് സർവേ സൂചിപ്പിക്കുന്നത്. നേരെമറിച്ച്, വടക്കൻ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും യഥാക്രമം 47%, 44% വോട്ട് ഷെയറുകളോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള MVA മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹരിയാനയിലെ വിജയകരമായ പ്രചാരണത്തെത്തുടർന്ന്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി ശക്തി പ്രാപിക്കുകയും, അതിൻ്റെ അടിത്തറ പുനരുജ്ജീവിപ്പിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി ശക്തമായി ഒരുങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് സർവ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
കാസർകോട്: പതിനെട്ട് വർഷം മുമ്ബ് ആദൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാർഡ്ബോർഡ് പെട്ടി കോടതിയിലെ തൊണ്ടിമുറിയില്‍ നിന്ന് ഏറ്റുവാങ്ങിയ ആയിഷ നിലവിളിയോടെ തളർന്നുവീണു.
കുട്ടിയുടെ പിതാവ് മൊയ്തുവും അമ്മാവൻ അല്‍ത്താഫും വിങ്ങിപ്പൊട്ടി. തലയോട്ടിയും മറ്റും സിതാംഗോളി മുഹിമാത്തില്‍ എത്തിച്ച്‌ശുദ്ധികർമ്മവും മയ്യത്ത് നിസ്ക്കാരവും നടത്തിയശേഷം കുടക് അയ്യങ്കേരി മൊഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് അങ്കണത്തിലേക്ക് കൊണ്ടുപോയി രാത്രി തന്നെ കബറടക്കി.
കരാറുകാരനായിരുന്ന കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിഷയുടെയും മകള്‍ സഫിയ. കുട്ടിയെ ഹംസ ഗോവയിലെ സ്വന്തം ഫ്ളാറ്റിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വെട്ടിമുറിച്ച് അവിടെ പണി നടക്കുകയായിരുന്ന ഡാം സൈറ്റില്‍ കുഴിച്ചിടുകയായിരുന്നു.
2006 ഡിസംബറില്‍ ആയിരുന്നു കൊലപാതകം. 2008 ജൂണ്‍ അഞ്ചിനാണ് തലയോട്ടിയും കുറച്ച് അസ്ഥിക്കഷ്ണങ്ങളും കണ്ടെടുത്തത്. ഇത് കാസർകോട് ജില്ലാ സെഷൻസ് കോടതിയില്‍ സൂക്ഷിച്ചിക്കുകയായിരുന്നു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ ഹൈക്കോടതി ജീവപര്യന്തമാക്കി. അതിനുശേഷമാണ് മതാചാരപ്രകാരം അന്ത്യകർമ്മങ്ങള്‍ പൂർത്തിയാക്കാൻ മാതാപിതാക്കള്‍ ജില്ലാകോടതിയില്‍ ഹർജി നല്‍കിയത്.
കൊലപാതകമാണെന്ന് കണ്ടെത്തിയത് പ്രക്ഷോഭം നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ സജീവമായ ഇടപെടലിലൂടെയാണ്. പ്രതി ഹംസയുടെ ഗോവയിലെ ബന്ധങ്ങള്‍ കണ്ടെത്തി ക്രൈംബ്രാഞ്ചിന് വിവരം നല്‍കിയതിലൂടെയാണ് അന്വേഷണം അവിടേക്ക് നീണ്ടതും പ്രതി പിടിയിലായതും.
കുടകിലെ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന മൊയ്തുവിന്റെ ആറു മക്കളില്‍ മൂത്തവളായ സഫിയ മാസ്തികുണ്ടിലെ കരാറുകാരൻ ഹംസയുടെ വീട്ടിലെ ജോലിക്കിടയില്‍ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു. ശരീരം പൊള്ളിക്കുക, തിളച്ചവെള്ളം ശരീരത്തില്‍ ഒഴിക്കുക എന്നിങ്ങനെയുള്ള ക്രൂരത പതിവായതോടെ സ്വന്തം വീട്ടിലേക്ക് പോകാൻ പെണ്‍കുട്ടി ബഹളം കൂട്ടിയിരുന്നു. ഇതോടെയാണ് സഫിയയെ ഗോവയിലെ പണി സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ശരീരം കഷണങ്ങളാക്കി താൻ കരാർ ഏറ്റെടുത്ത ഡാമിന്റെ സൈറ്റില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. വെറുമൊരു മിസിംഗ് കേസായി പൊലീസ് അന്വേഷിച്ച് കൈമലർത്തിയതോടെ, പിതാവ് നിരാശനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാസർകോട്ടെ ചില സാമൂഹ്യപ്രവർത്തകരുടെ ശ്രദ്ധയിലെത്തുന്നത്. പിന്നാലെ ആക്ഷൻ കമ്മിറ്റി സമരം തുടങ്ങി. 2012ല്‍ ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ എത്തിയ കേസില്‍ 2015 ല്‍ വിചാരണ പൂർത്തിയാക്കി പ്രതിയെ തൂക്കികൊല്ലാൻ വിധിക്കുകയായിരുന്നു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
മറ്റ് താരപുത്രന്മാരില്‍നിന്ന് വ്യത്യസ്തനമാണ് പ്രണവ് മോഹന്‍ലാല്‍. തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി ചുറ്റിനടക്കുകയാണ് താരത്തിന്റെ ഹോബി.
ഇപ്പോള്‍ പ്രണവ് എവിടെയാണ് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍. അപ്പു സ്പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുവാണെന്നും കൂടുതലൊന്നും അറിയില്ലെന്നും സുചിത്ര രേഖ മേനോനും ആയിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു.
പ്രണവ് മോഹന്‍ലാല്‍ മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിന്‍സ് ഒക്കെ പറയുന്നത് അവന്‍ ഞാന്‍ പറഞ്ഞാലേ കേള്‍ക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ട്. നമ്മള്‍ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ. ഇപ്പോള്‍ അവന്‍ സ്‌പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍.
രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണ്‌ല്ലോ എന്ന് തോന്നി. ഇപ്പോള്‍ സ്‌പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക- സുചിത്ര പറഞ്ഞു.
തനിക്കും കുടുംബത്തിനും എതിരെ വരുന്ന വിമർശനങ്ങള്‍ക്ക് തിരിച്ചടി നല്‍കി മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാള്‍ വിളിച്ച് ചേച്ചി സ്വത്തുക്കള്‍ ഭാഗം വെച്ചില്ലേയെന്നും ഭാഗം വെക്കാത്തത് കൊണ്ട് പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന് കേട്ടെന്നും ആ വ്യക്തി തന്നോട് പറഞ്ഞെന്നാണ് മല്ലിക പറയുന്നത്.
എനിക്ക് രണ്ട് പിള്ളേരെ ഉള്ളൂ, അവരൊന്നും എന്നോട് വാങ്ങിക്കാറില്ലെന്നും താനവരില്‍ നിന്നും വാങ്ങിയിട്ടേ ഉള്ളൂ എന്നും മറുപടി നല്കുകയായിരുന്നെന്നും മല്ലിക തുറന്നടിച്ചു.
നമ്മള്‍ ചത്ത് കഴിയുമ്ബോള്‍ നമുക്കുള്ളതെല്ലാം വഴിയേ പോകുന്നവർക്കാണോയെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് തന്നെയാണെന്നും.
അതിനുള്ള വ്യവസ്ഥ ഉണ്ടാക്കാനുള്ള ബുദ്ധി തനിക്ക് ഉണ്ടെന്നുമാണ് മല്ലിക നല്‍കിയ മറുപടി. മാത്രമല്ല മുംബൈയില്‍ നിന്നാണ് തനിക്കിങ്ങനെ ഒരു കോള്‍ വന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
കൊച്ചുമക്കള്‍ക്ക് സ്കൂള്‍ അഡ്മിഷന് വേണ്ടിയാണ് അവർ പോയത്. എന്നാല്‍ മാസത്തില്‍ 20 ദിവസവും സുപ്രിയയും രാജുവും കൊച്ചിയിലാണെന്നും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും മല്ലിക പറഞ്ഞു.
ജീവിതം കണ്ട സ്ത്രീയാണ് താൻ. ഇത്തരത്തില്‍ ഈ എഴുതുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്, ആരാണ് എന്നൊക്കെ എനിക്കറിയെമെന്നും അവരുടെ ലക്ഷ്യമെന്തെന്ന് അറിയാമെന്നും മല്ലിക തുറന്നടിച്ചു.