തായ്‌വാനെ വട്ടമിട്ട് 24 ചൈനീസ് വിമാനങ്ങളും 6 നാവിക സേന കപ്പലുകളും; ‘ഗ്രേ സോണ്‍ തന്ത്രം’ തുടരുന്നു VM TV NEWS CHANNEL

തായ്പേയ്: തായ്‌വാന് നേരെ വീണ്ടും ചൈനീസ് പ്രകോപനം. തായ്‌വാന് ചുറ്റും ചൈനയുടെ 24 വിമാനങ്ങളും 6 നാവിക സേനാ കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇവയില്‍ 15 വിമാനങ്ങള്‍ തായ്‌വാൻ കടലിടുക്കിൻ്റെ മധ്യരേഖ കടന്ന് തായ്വാന്റെ വടക്കൻ, മധ്യ തെക്കുപടിഞ്ഞാറൻ, കിഴക്കൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണില്‍ പ്രവേശിച്ചതായാണ് റിപ്പോർട്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം തായ്‌വാന് സമീപം 10 ചൈനീസ് വിമാനങ്ങളും 5 നാവിക സേനാ കപ്പലുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതില്‍ 8 വിമാനങ്ങള്‍ മീഡിയൻ ലൈൻ കടന്ന് തായ്‌വാനിലെ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണില്‍ പ്രവേശിച്ചതായി സ്ഥിരീകരണവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ രീതിയില്‍ ചൈനയുടെ പ്രകോപനം ഉണ്ടാകുന്നത്. 2020 സെപ്തംബർ മുതല്‍ ചൈന തായ്‌വാന് ചുറ്റുമുള്ള സൈനിക സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. തായ്‌വാനില്‍ ആശങ്ക പരത്താനായി ചൈന സൈനികാഭ്യാസങ്ങളും ശക്തിപ്രകടനവും പ്രദ‍ർശിപ്പിക്കുന്നത് പതിവാണ്.

ചൈനയുടെ ഇത്തരം പ്രകോപനങ്ങളെ “ഗ്രേ സോണ്‍ തന്ത്രങ്ങള്‍” എന്നാണ് വിശകലന വിദഗ്ധർ വിശേഷിപ്പിക്കുന്നത്. തായ്‌വാൻ്റെ പ്രതിരോധത്തെ ക്രമേണ ഇല്ലാതാക്കാനും തുറന്ന സംഘർഷത്തില്‍ ഏർപ്പെടാതെ സൈനിക പരീക്ഷണങ്ങള്‍ നടത്താനുമാണ് ചൈന ലക്ഷ്യമിടുന്നത്. വർധിച്ചു വരുന്ന ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ അടുത്തിടെ ഒരു ഉന്നതതല ദേശീയ സുരക്ഷാ യോഗം വിളിച്ചിരുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും സുരക്ഷയും സംരക്ഷിക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനിടെ തായ്‌വാൻ കടലിടുക്കില്‍ ” ജോയിൻ്റ് സ്വാർഡ്-2024 ബി” എന്ന പേരില്‍ ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. തായ്‌വാൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് അഭ്യാസമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു

‘ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചുവന്നാലും ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കില്ല’; കോണ്‍ഗ്രസിനെതിരെ അമിത് ഷാ VM TV NEWS CHANNEL

ദില്ലി: ആർട്ടിക്കിള്‍ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അദ്ദേഹം ആവർത്തിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കല്‍ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന (യുബിടി) ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വഖഫ് നിയമവുമായി ബന്ധപ്പെട്ടും അമിത് ഷാ പ്രതികരിച്ചു. 400 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളും കർഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബില്‍ കൊണ്ടുവന്നു, എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിർക്കുകയാണെന്ന് പറഞ്ഞ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്യും

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പാസ്റ്റര്‍ മതം മാറ്റിയത് 300 ഓളം പേരെ ; 150 പേര്‍ തട്ടിപ്പ് മനസിലാക്കി തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് VM TV NEWS

ലക്നൗ : ഉത്തർപ്രദേശില്‍ മലയാളിയായ പാസ്റ്റർ മതം മാറ്റിയത് 300 ഓളം പേരെ . പാസ്റ്റർ ബിജു മാത്യൂ ഇക്കഴിഞ്ഞ ഒക്ടോബർ 20 നാണ് അറസ്റ്റിലായത് .

വിവാഹചിലവ് വഹിക്കുമെന്നും , ബിസിനസ് നടത്താൻ പണം നല്‍കുമെന്നും , ചികിത്സാ ചെലവ് നല്‍കുമെന്നും വാഗ്ദാനം ചെയ്താണ് ബിജു മാത്യു ആളുകളെ മതം മാറ്റിച്ചത് .

കഴിഞ്ഞ രണ്ടര മാസമായി മാത്യു കുടുംബസമേതം മീററ്റിലെ കങ്കർഖേഡ റോഹ്ത റോഡിലെ വികാസ് എൻക്ലേവ് കോളനിയിലാണ് താമസം. എല്ലാ ഞായറാഴ്ചകളിലും തന്റെ വീട്ടില്‍ പ്രാർത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഗോലാബാദ് ഗ്രാമത്തിലെ 30 കുടുംബങ്ങളില്‍ നിന്നുള്ള ഈ വ്യക്തികള്‍ പതിവായി പ്രാർത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

നാട്ടുകാരാണ് ഈ വിവരം ഹിന്ദുസംഘടനാ പ്രവർത്തകരെയും, പോലീസിനെയും അറിയിച്ചത് . അതേസമയം ബിജു മതം മാറ്റിയവരില്‍ 30 കുടുംബങ്ങളില്‍ നിന്നുള്ള 150 ഓളം പേരും ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി.

അന്ന് ദിവ്യയുടെ ‘ഷോ’ പകര്‍ത്താൻ അനുവാദം; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാൻ വിലക്ക്; കണ്ണൂര്‍ കളക്ടര്‍ക്കെതിരെ വിമര്‍ശനം VM TV NEWS EXCLUSIVE

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ പൊലീസ് തടഞ്ഞു.

വരണാധികാരിയായ ജില്ലാ കളക്ടർ അരുണ്‍ കെ വിജയനാണ് മാദ്ധ്യമങ്ങളെ തടയാനുള്ള നിർദേശം നല്‍കിയത്.

കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മുൻകൂർ അനുവാദം ഇല്ലാതെ ജില്ലാ പഞ്ചായത്തിനുള്ളിലേക്ക് പ്രവേശിക്കാനോ തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാനോ പാടില്ലെന്നാണ് നിർദേശം.

രാവിലെ 11 മണിയോടെ തെരഞ്ഞെടുപ്പ് ആരംഭിക്കും. 24 പേരടങ്ങുന്ന ഭരണസമിതിയില്‍ 17 എല്‍ഡിഎഫ് അംഗങ്ങളും 7 യുഡിഎഫ് അംഗങ്ങളും അടങ്ങിയിരിക്കുന്നു. കെ കെ രത്‌നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ചാക്കോയാണ് യുഡിഎഫിന്റെ മത്സരാർത്ഥി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനു മുമ്ബ് മാദ്ധ്യമപ്രവർത്തകർക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രവേശിക്കാവുന്നതാണെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ അറിയിച്ചു.

എന്നാല്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയപ്പ് യോഗം റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക മാദ്ധ്യമങ്ങള്‍ക്ക് കളക്ടർ അനുവാദം നല്‍കിയിരുന്നു. സ്വകാര്യ പരിപാടിക്ക് അടക്കം മാദ്ധ്യമങ്ങളെ ക്ഷണിച്ചു വരുത്തിയ കളക്ടർ പൊതുപരിപാടി റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.

അതേസമയം വോട്ട് ചെയ്യാനായി പി പി ദിവ്യ എത്തില്ലെന്നാണ് വിവരം. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതൃത്വം പി പി ദിവ്യയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തത്.

ബിജെപി ഓഫീസിലെ ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവം; തമിഴ്‌നാട് പൊലീസിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി, പ്രതിമ തിരികെ നല്‍കണമെന്ന് ഉത്തരവ്

ചെന്നൈ: ബിജെപി പാർട്ടി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത മാതാവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തില്‍ തമിഴ്നാട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി.

ഒരു സ്വകാര്യ സ്ഥാപനത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഇടപെടാനോ ഭരണകൂടത്തിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. പ്രതിമ ബിജെപിക്ക് തിരികെ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.

ഇക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. ഒരു സ്വകാര്യ സ്വത്തില്‍ നിന്നാണ് പൊലീസ് ഭാരത മാതാവിന്റെ പ്രതിമ എടുത്ത് മാറ്റിയിരിക്കുന്നത്. മറ്റാരുടെയെങ്കിലും സമ്മർദ്ദം മൂലമാകാം ഈ നടപടി. എന്നാല്‍ ഇത് നടപ്പിലാക്കിയവരുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. ഭാവിയില്‍ ഒരിക്കലും ഇത് ആവർത്തിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

നിയമവാഴ്ചയുള്ള ഒരു ക്ഷേമരാഷ്‌ട്രത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 226 പ്രകാരമുള്ള അധികാരപരിധിയില്‍ പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ കോടതിക്ക് ഇത്തരമൊരു അധികാര ദുർവിനിയോഗം ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

2016 ലാണ് കേസിനാസ്പദമായ സംഭവം. വിരുദാനഗറില്‍ പാർട്ടി ഓഫീസിനുള്ള ഭൂമി വാങ്ങിയ ബിജെപി ഇവിടെ കയ്യില്‍ പതാകയേന്തിയ ഭാരത മാതാവിന്റെ പ്രതിമ സ്ഥാപിച്ചു. കലാപമുണ്ടാക്കാൻ സാധ്യതയുള്ള പ്രതിമകള്‍ മാറ്റി സ്ഥാപിക്കണമെന്നുമുള്ള 2022 ലെ ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം പറഞ്ഞ് ഡിഎംകെ സർക്കാർ ബിജെപിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്ന് സമൂഹത്തില്‍ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി പ്രതിമ നീക്കം ചെയ്തുവെന്നും റവന്യൂ വകുപ്പ് ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.

ഭാരത് മാതാവ് “ഇന്ത്യ” യുടെ പ്രതീകമാണെന്നും അത് ഒരു രാജ്യത്തിന്റെ പ്രതീകാത്മക പ്രതിനിധാനമായാണ് തങ്ങളുടെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്നതെന്ന നിലപാടുമായി ബിജെപി കോടതിയെ സമീപിച്ചു. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് സംസ്ഥാനത്തിന്റെയോ സമൂഹത്തിന്റെയോ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കുമെന്ന് ശരിയായ ബോധമുള്ള ഒരു വ്യക്തിക്കും വാദിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. ഇത് ഭരണഘടനാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിമ തിരികെ നല്‍കാൻ ഉത്തരവിട്ടു.

വെറും 6 സ്റ്റോപുകള്‍, അതിവേഗത്തില്‍ കാസര്‍കോട് നിന്ന് പാലായിലേക്കും തിരിച്ചുമെത്താം; പുത്തൻ രൂപത്തില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ VM TV NEWS CHANNEL

കാസർകോട്:  കേരളത്തിലെ യാത്രാ സൗകര്യങ്ങളില്‍ ഒരു പുത്തൻ അധ്യായം രചിക്കുകയാണ് കെഎസ്‌ആർടിസിയുടെ പാല-കാസർകോട് മിന്നല്‍ സർവീസ്.

കഴിഞ്ഞദിവസം പുത്തൻ ബോഡിയില്‍ നവീകരിച്ച്‌ പുറത്തിറക്കിയ ഈ സൂപർ ഡീലക്സ് ബസ് പുതിയ അവതാരത്തിലാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. എട്ടര മണിക്കൂറിനുള്ളില്‍ രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത.

അതിവേഗം, കുറഞ്ഞ സ്റ്റോപുകള്‍

കാസർകോട് നിന്ന് പാലയിലേക്കും പാലയില്‍ നിന്ന് കാസർകോട്ടേക്കും യാത്ര ചെയ്യുന്നവർക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതില്ല. അതിവേഗം, കുറഞ്ഞ സ്റ്റോപുകളോടെയാണ് ഈ ബസ് സർവീസ് നടത്തുന്നത്. തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നീ പ്രധാന സ്റ്റോപ്പുകളിലാണ് ബസ് നിർത്തുന്നത്.

സുഖകരവും സുരക്ഷിതവുമായ യാത്ര

കെഎസ്‌ആർടിസി ബസുകളില്‍ ഏറ്റവും സുഖകരമായ യാത്ര അനുഭവിക്കാനാഗ്രഹിക്കുന്നവർക്ക് മിന്നല്‍ ബസുകള്‍ അനുയോജ്യമാണ്. പുതിയ ബോഡി, ആധുനിക സൗകര്യങ്ങള്‍ എന്നിവയോടെയാണ് ഈ ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ ഒരു യാത്ര അനുഭവിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓണ്‍ലൈൻ ബുകിംഗ് സൗകര്യം

കെഎസ്‌ആർടിസി വെബ്സൈറ്റ് വഴി ഈ ബസില്‍ ടികറ്റ് ബുക് ചെയ്യാം. www(dot)keralartc(dot)com എന്ന ലിങ്കില്‍ സന്ദർശിച്ച്‌ എളുപ്പത്തില്‍ ടികറ്റ് ബുക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡുകളില്‍ അല്ലെങ്കില്‍ വെബ്സൈറ്റില്‍ ബന്ധപ്പെടുക.

സമയക്രമം

● കാസർകോട് നിന്ന് പാലയിലേക്ക്

● പുറപ്പെടല്‍: രാത്രി 7.45 ന് കാസർകോട് നിന്ന്
● എത്തല്‍: പിറ്റേന്ന് പുലർച്ചെ 4.25 ന് പാലായില്‍
● യാത്രാ സമയം: 8 മണിക്കൂർ 40 മിനിറ്റ്
● ടികറ്റ് നിരക്ക്: 591 രൂപ

● പാലയില്‍ നിന്ന് കാസർകോട്ടേക്ക്

● പുറപ്പെടല്‍: രാത്രി 8.30 ന് പാലായില്‍ നിന്ന്
● എത്തല്‍: പിറ്റേന്ന് രാവിലെ അഞ്ചിന് കാസർകോട്
● യാത്രാ സമയം: 8.5 മണിക്കൂർ
● ടികറ്റ് നിരക്ക്: 591 രൂപ

ഷുഗര്‍ ആപ്പിള്‍ കഴിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിര്‍ത്താം .. VM TV NEWS CHANNEL

ആത്തച്ചത്ത പണ്ട് കാലത്ത് ഏവരും ഇഷ്ടപ്പെടുന്ന ഫലമായിരുന്നു. അധികം ഉയരത്തില്‍ വളരാത്ത ഇത് ധാരാളം ശാഖകളും നിറയേ ഇലകളും ഉള്ള മരമാണ്.

നല്ല പോലെ വളമൊക്കെ ഇട്ട് പരിപാലിക്കുകയാണെങ്കില്‍ ഇതില്‍ നിറയേ ഫലങ്ങളുണ്ടാവും.

ഉറക്കത്തിന്റെ ഗുണനിലവാരം, ദൈർഘ്യം, ശാന്തത എന്നിവ മെച്ചപ്പെടുത്തുന്നതിന് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒരു ധാതുവാണ് ഉയർന്ന അളവിലുള്ള മഗ്നീഷ്യം ഉള്ള ഒരു വ്യക്തി ഉറങ്ങാൻ സഹായിക്കുന്നതെന്ന് ചെറിമോയ അറിയപ്പെടുന്നു. ഉറക്കക്കുറവ്, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ചെറിമോയ സഹായിക്കുന്നു.

അവയില്‍ ധാരാളം ഫ്ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പലതരം ട്യൂമറുകള്‍ക്കും ക്യാൻസറുകള്‍ക്കും ചികിത്സിക്കാൻ സഹായിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകള്‍, അസറ്റോജെനിൻ തുടങ്ങിയ മൂലകങ്ങള്‍ വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പറയുന്നു, ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ ക്യാൻസറിന് കാരണമാകുന്ന കോശങ്ങള്‍ക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. കൂടാതെ, ബുള്ളറ്റാസിൻ, അസിമിസിൻ എന്നിവ രണ്ട് ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളാണ്, അവയ്ക്ക് ആൻറി-ഹെല്‍മിൻത്ത്, ആൻറി കാൻസർ ഗുണങ്ങളുണ്ട്. ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളെ പ്രതിരോധിക്കാൻ അവ സഹായിക്കുന്നു.

വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയുടെ സമ്ബന്നമായ ഉറവിടമാണ് ആത്തച്ചക്ക, ആരോഗ്യമുള്ള കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ രണ്ട് പോഷകങ്ങള്‍. കൂടാതെ, കോശങ്ങളെ നശിപ്പിക്കുന്നതില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അവ സഹായിക്കുന്നു. പ്രായമാകുന്തോറും കാഴ്ചശക്തി കുറയുന്നത് ഒരു സാധാരണ പ്രശ്നമാണ്. പഴത്തിലെ അവശ്യ പോഷകങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ വരണ്ടുപോകുന്നത് തടയുകയും അവയെ ശരിയായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

ആത്തച്ചക്കയില്‍ ഫൈബറും നിയാസിനും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുമ്ബോള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ലിപിഡുകളെ ബാധിക്കുന്നതില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ തടയുകയും കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും സമതുലിതമായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്ന ചുരുക്കം ചില പഴങ്ങളില്‍ ഒന്നാണ് ആത്തച്ചക്ക. ശരീരത്തിലെ രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. പഴത്തിലെ ഉയർന്ന മഗ്നീഷ്യം മിനുസമാർന്ന ഹൃദയപേശികളെ അയവുവരുത്തുന്നു, അങ്ങനെ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയുന്നു.

സിനിമ വൻ പരാജയമായി, 11 കോടി ശിവകാര്‍ത്തികേയന് നല്‍കിയില്ല, പ്രതിഫലം തടഞ്ഞുവച്ചു? VM TV NEWS CHANNEL

രജനികാന്തിന്റെയും വിജയ്‍യുമുള്‍പ്പെടെയുള്ള മുൻനിര തമിഴ് താരങ്ങളുടെ നിരയിലാണ് നിലവില്‍ ശിവകാര്‍ത്തികേയന്റെ സ്ഥാനം.

അമരന്റെ വൻ വിജയം ആണ് താരത്തെ മുന്നേറാൻ സഹായിച്ചത്. എന്നാല്‍ ഒരിക്കല്‍ പരാജയത്തിന്റെ കയ്‍പറിഞ്ഞ താരവുമാണ് ശിവകാര്‍ത്തികേയൻ. മിസ്റ്റര്‍ ലോക്കല്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്നുള്ള സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സ്റ്റുഡിയോ ഗ്രീൻ നിര്‍മിച്ച തമിഴ് ചിത്രമായിരുന്നു മിസ്റ്റര്‍ ലോക്കല്‍. മിസ്റ്റര്‍ ലോക്കല്‍ വൻ പരാജയമായിരുന്നു. ശിവകാര്‍ത്തികേയന് മുഴുവൻ പ്രതിഫലവും നല്‍കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. അന്ന് 11 കോടി രൂപയാണ് താരത്തിന് നല്‍കാതെ മാറ്റിവെച്ചത്.

ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 177 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജായിട്ട് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ രാജ്‍കുമാര്‍ പെരിയസ്വാമിയാണ് അമരൻ സംവിധാനം ചെയ്‍തത്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്ബോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്ബോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു നേരത്തെ ശിവകാര്‍ത്തികേയൻ.

തണുത്തുറയുന്നു, രക്തം താഴേക്കൊഴുകുന്നു, ദൃഢമാകുന്നു’; മരണശേഷം ശരീരത്തിന് ഇതൊക്കെയാണ് സംഭവിക്കുന്നത് VM TV NEWS

മരണത്തേക്കുറിച്ച്‌ മനുഷ്യർക്ക് നിരവധി തെറ്റിദ്ധാരണകളും ഭയാശങ്കകളും ഉണ്ട്. വിശ്വാസവുമായും അത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

മരണം സംഭവിച്ചാല്‍ മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എക്കാലവും മനുഷ്യൻ ആവർത്തിച്ച്‌ ചോദിക്കുന്ന ചോദ്യമാണത്. മരണത്തേക്കുറിച്ച്‌ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയവും ഉത്കണ്ഠകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഷയത്തില്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന ഒരു നഴ്സുണ്ട് അമേരിക്കയില്‍- ജൂലി മക്ഫേഡൻ.

വർഷങ്ങളോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്ത ജൂലി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ യൂട്യബ് ചാനലിലൂടെ മരണത്തെ കുറിച്ച്‌ സംസാരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിചരിക്കുന്ന ഹോസ്പൈസ് കെയറിലേക്ക് മാറിയശേഷമാണ് ജൂലി തന്റെ യൂട്യൂബ് ചാനലായ ‘ഹോസ്പൈസ് നഴ്സ് ജൂലി’ തുടങ്ങിയത്. ഇതിലൂടെ മരണത്തെ കുറിച്ച്‌ ആളുകള്‍ക്കുള്ള സംശയങ്ങള്‍ക്കും അവർ മറുപടി നല്‍കി വരുന്നു.

മരണം സംഭവിച്ച ഒരാളുടെ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? വൈറലായ തന്റെ വീഡിയോയില്‍ ജൂലി മക്ഫേഡൻ പറയുന്നതിങ്ങനെ:

ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ ശരീരം പെട്ടെന്ന് പരിപൂർണ വിശ്രമാവസ്ഥയിലാകുന്നു. റിലാക്സ്ഡ് ആയ ശരീരത്തില്‍നിന്ന് പുറത്തേക്ക് സ്രവങ്ങള്‍ വരുന്നത് ഇതുകൊണ്ടാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളില്‍നിന്ന് സ്രവങ്ങള്‍ വരാൻ തുടങ്ങുക, മൂത്രം പോവുക എന്നിവയെല്ലാം സംഭവിക്കുന്നു. ഇതാണ് മരണശേഷമുള്ള ശരീരത്തിന്റെ ആദ്യ അവസ്ഥ. ഹൈപ്പോസ്റ്റസിസ് എന്നാണിതിനെ പറയുന്നത്.

ശരീരോഷ്മാവ് നഷ്ടപ്പെടുന്നു
മരണശേഷം ശരീരത്തില്‍നിന്ന് ക്രമേണ ഊഷ്മാവ് നഷ്ടപ്പെടുന്നു. ഓരോ ശരീരവും വ്യത്യസ്തമായാണ് മരണശേഷം പ്രതികരിക്കുന്നത്. ശരീരം തണുത്ത് തുടങ്ങുന്ന പ്രക്രിയ അല്‍ഗർ മോട്ടിസ് എന്നറിയപ്പെടുന്നു. മണിക്കൂറില്‍ 1.51 ഡിഗ്രി അളവില്‍ ശരീരോഷ്മാവ് കുറയാൻ തുടങ്ങും.

രക്തം താഴേക്ക് ചലിക്കുന്നു
മരണം സംഭവിച്ച ശേഷം ഒരാളുടെ ശരീരത്തില്‍നിന്ന് രക്തം താഴ്ഭാഗത്തേക്ക് ഒഴുകുകയാണ് ചെയ്യുക. ഗുരുത്വാകർഷണബലമാണ് ഇതിന് കാരണമാകുന്നുത്. ലിവർ മോട്ടിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ശരീരം കൂടുതല്‍ ദൃഢമാകുന്നു
മരണശേഷം ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ നില്‍ക്കുന്നതോടെ പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു. മരണത്തിന്റെ നാലാംഘട്ടമാണിത്. റിഗർ മോട്ടിസ് എന്നാണിതിനെ പറയുന്നത്. 2-4 മണിക്കൂറില്‍ തുടങ്ങി 72 മണിക്കൂർ വരെ ഇത് നീണ്ടുനില്‍ക്കാം. അന്തരീക്ഷത്തിലെ അവസ്ഥയ്ക്കനുസരിച്ചും മരിച്ചയാളുടെ ശാരീരിക പ്രത്യേകതയ്ക്കനുസരിച്ചും ഇതില്‍ മാറ്റംവരാം.

തണുത്തുറഞ്ഞ ശരീരം
മരണംസംഭവിച്ചു കഴിഞ്ഞ് ശരീരോഷ്മാവ് നഷ്ടപ്പെട്ട ശരീരത്തില്‍ തൊടുമ്ബോള്‍ തണുപ്പ് അനുഭവപ്പെടുന്നു.

അഴുകല്‍ പ്രക്രിയ
മരണം സംഭവിച്ച ശരീരത്തിൻറെ ഏറ്റവും അവസാനത്തെ ഘട്ടത്തില്‍ അഴുകല്‍ പ്രക്രിയ സംഭവിക്കുന്നു. മോർച്ചറികളും ആധുനിക ശവസംസ്കാര സമ്ബ്രദായങ്ങളും നിലവില്‍വരുന്നതിനു മുമ്ബ്, സമയമെത്തുമ്ബോള്‍ മൃതദേഹങ്ങള്‍ സ്വാഭാവികമായി അഴുകുകയാണ് ചെയ്തിരുന്നത്. ശരീരദ്രവീകരണത്തിന്റെ സ്വാഭാവികമായ ഭാഗമാണ് ഇതെന്ന് ജൂലി മക്ഫേഡൻ പറയുന്നു.


ഇസ്രയേല്‍ ഉന്നത കമാൻഡര്‍ക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയില്‍ ഹമാസിന്‍റെ തിരിച്ചടി VM TV NEWS EXCLUSIVE

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യുദ്ധം തുടരുന്ന വടക്കൻ ഗാസയില്‍ ഇസ്രയേലിന് തിരിച്ചടി. ഹമാസ് ആക്രമണത്തില്‍ നാലു ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.

കഫീർ ബ്രിഗേഡിന്‍റെ ഷിംഷോണ്‍ ബറ്റാലിയനിലുള്ള സ്റ്റാഫ് സർജെന്‍റുമാരായ ഓർ കാട്സ് (20), നാവ് യെർ അസൂലിൻ (21), ഗാരി ലാല്‍ഹ്രുഐകിമ സോലറ്റ് (21), ഒഫീർ എലിയാഹു (20) എന്നിവരാണ് മരിച്ചത്. വിവരം ഔദ്യോഗികമായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.

ഒരു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സൈനികർക്കുനേരെ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചായിരുന്നു സ്മാസ് ആക്രമണം. ജബലിയക്കു സമീപത്തെ ബെയ്ത് ലാഹിയ മേഖലയില്‍ ഹമാസിൻ്റെ കഫീർ ബ്രിഗേഡിന്‍റെ നേതൃത്വത്തിലാണ് സൈനിക നീക്കം നടക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) ആണ് മരിച്ചത്.

അടുത്ത ദിവസങ്ങളില്‍ ഇസ്രയേല്‍ നേരിട്ട ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. ഗാസയില്‍ കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം ഇതോടെ 375 ആയി. കഴിഞ്ഞ ഒക്ടോബറിലാണ് ജബലിയ മേഖലയില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്. ആയിരത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ അവകാശവാദം. കഴിഞ്ഞമാസം വരെ പ്രദേശത്ത് 60,000ത്തോളം ആളുകള്‍ താമസിച്ചിരുന്നു. നിലവില്‍ ജബലിയയില്‍ നൂറിനു താഴെ മാത്രമാണ് ജനസംഖ്യയെന്നാണ് റിപ്പോർട്ടുകള്‍. ബാക്കിയുള്ളവരെല്ലാം സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്യുകയായിരുന്നു.