എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാണ്; അറിയാം സ്ത്രീകള്‍ക്കായുള്ള 5 മികച്ച നിക്ഷേപങ്ങള്‍ VM TV NEWS CHANNEL

ജനപ്രിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനമുള്ള നിരവധി സ്കീമുകളുണ്ട്.

സാധാരണ നിക്ഷേപങ്ങള്‍ പോലെ തന്നെ സ്ത്രീകള്‍ക്കു മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപങ്ങളുമുണ്ട്. പോസ്റ്റ് ഓഫീസ് അത്തരം സ്കീമുകള്‍ നല്‍കുകയും അതുവഴി സ്ത്രീകള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിടുന്നത് സ്ത്രീകളാണ്. അവർക്ക് സാമ്ബത്തിക സുരക്ഷയും സാമ്ബത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വിവിധ സ്കീമുകള്‍ മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്കീമുകളാണ് ഉയർന്ന വരുമാനം നല്‍കുന്നത്. പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്ത്രീകള്‍ക്കായുള്ള 5 സമ്ബാദ്യ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.

1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം

പെണ്‍മക്കള്‍ക്ക് വേണ്ടി അവരുടെ സാമ്ബത്തിക സുരക്ഷക്കായി മാതാപിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. മകള്‍ക്ക് 10 വയസ്സ് തികയുന്നതിന് മുമ്ബാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത്. ജനിച്ച സമയം മുതല്‍ പെണ്‍കുട്ടിയെ ഈ സ്കീമിന്റെ ഭാഗമാക്കാം. പ്രതിവർഷം 8.2% പലിശയും ഉറപ്പാക്കാം. ഈ സ്കീമിന്റെ കാലാവധി 15 വർഷം വരെയാണ്. പെണ്‍കുട്ടിക്ക് 21 വയസ്സാവുമ്ബോള്‍ സ്കീമിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിന് നികുതിയിളവും നല്‍കുന്നുണ്ട്.

2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ത്രീകള്‍ക്കുള്ള മറ്റൊരു നല്ല സ്കീമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പ്രതിമാസം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ ഈ സ്കീമിലൂടെ ഉറപ്പാക്കാം. 7.4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നല്‍കുന്നത്. ഒരു സ്ഥിരമായ വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. 5 വർഷത്തേക്കാണ് സാധാരണയായി ഈ സ്കീമിന്റെ നിക്ഷേപ കാലാവധി വരുന്നത്. ഇതിലൂടെ ഉയർന്ന റിട്ടേണ്‍ ഉറപ്പാണ്.

3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്

സ്ത്രീകള്‍ക്ക് ഏറ്റവും അപകടം കുറഞ്ഞ നിക്ഷേപങ്ങളിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം എന്നതാണ്. സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷയാണ് ഈ സ്കീമിന്റേയും ലക്ഷ്യം. പരമാവധി രണ്ട് ലക്ഷം രൂപ വരെ മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ടിലൂടെ നിക്ഷേപിക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് പ്രതിവർഷം 7.5% പലിശ ലഭിക്കും. മാത്രമല്ല ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപ തുകയുടെ 40% വരെ പിൻവലിക്കാൻ സാധിക്കുന്നു.

4.. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്

സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാത്തരം നിക്ഷേപകർക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിങ്ങള്‍ക്ക് 100 രൂപ നിക്ഷേപിച്ച്‌ തുടങ്ങാം. നിലവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല. 2024 സെപ്റ്റംബർ വരെ 7.5% പലിശ ലഭിച്ചിരുന്നു. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്.

5. പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം

പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതായത് ദീർഘകാലത്തേക്ക് മികച്ച ആനുകൂല്യങ്ങളും വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 7.1% പലിശ ഉറപ്പാക്കാം. അതിലൂടെ ഉയർന്ന വരുമാനവും നേടാം. ഈ സ്കീമില്‍ കുറഞ്ഞത് 500 രൂപയെങ്കില്‍ നിക്ഷേപിക്കണം.

സഞ്ജുവിനെ ഓപ്പണറായി ഇറക്കുന്നത് ഇന്ത്യയ്ക്ക് അപകടം. സൂചന നല്‍കിയത് 2 മുൻ ക്രിക്കറ്റര്‍മാര്‍. VM TV NEWS CHANNEL

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്ബരയിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറായി എത്തിയത്. ആദ്യ 2 മത്സരങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം മത്സരത്തില്‍ ഒരു തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ തിളങ്ങി.

ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി തന്നെയാണ് സഞ്ജു സ്വന്തമാക്കിയത്.

ഇതോടെ സഞ്ജു സ്ഥിരതയിലേക്ക് തിരികെയെത്തിയെന്ന് ആരാധകർ പോലും വിലയിരുത്തി. പക്ഷേ പിന്നീട് തുടർച്ചയായ 2 മത്സരങ്ങളില്‍ സഞ്ജു പൂജ്യനായി മടങ്ങിയിരിക്കുകയാണ്. ഇതിന് ശേഷം വലിയ വിമർശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ സുനില്‍ ഗവാസ്കറും ശ്രീകാന്തും മുൻപു തന്നെ സഞ്ജുവിനെ ഓപ്പണറാക്കി ഇറക്കരുത് എന്ന പ്രസ്താവന കൈക്കൊണ്ടിരുന്നു. ഇരുവരുടെയും പ്രസ്താവന ശരിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ 2 മത്സരങ്ങളിലും സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നല്‍കുന്നത് ഇന്ത്യയെ സംബന്ധിച്ച്‌ ഉചിതമല്ല എന്നായിരുന്നു ഗവാസ്കറും ശ്രീകാന്തും പറഞ്ഞത്. ഇതില്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകള്‍ ആയിരുന്നു വലിയ രീതിയില്‍ ശ്രദ്ധയാകർഷിച്ചത്. സഞ്ജുവിന്റെ ബംഗ്ലാദേശിനെതിരായ സെഞ്ചുറിയ്ക്ക് ശേഷമാണ് ശ്രീകാന്ത് തന്റെ പ്രസ്താവന നടത്തിയത്.

ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി എന്നുവച്ച്‌ സഞ്ജുവിനെ ഒരിക്കലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി കാണാൻ സാധിക്കില്ല. അത്തരത്തില്‍ ഓപ്പണിങ് സ്ഥാനം ലഭിക്കാനുള്ള പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവച്ചിട്ടില്ല. ഓപ്പണിങ്ങില്‍ ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത താരമാണ് സഞ്ജു സാംസണ്‍ എന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ശ്രീകാന്തിന്റെ ഈ വിലയിരുത്തലിനെതിരെ വലിയ രീതിയിലുള്ള ആരാധകരോക്ഷവുമുണ്ടായി. പക്ഷേ തൊട്ടടുത്ത 2 മത്സരങ്ങളിലും സഞ്ജു പൂജ്യനായി മടങ്ങിയതോടെ ശ്രീകാന്തിന്റെ പ്രസ്താവനക്കൊപ്പം ആരാധകർ അണിനിരക്കുകയാണ്.

സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന അപകട സൂചന മുൻപ് തന്നെ നല്‍കിയ മറ്റൊരു താരം സുനില്‍ ഗവാസ്കറാണ്. ഒരു ഓപ്പണറെന്ന നിലയില്‍ വലിയൊരു കരിയർ നിർമ്മിക്കാൻ സഞ്ജുവിന് ഒരുപാട് പരിമിതികളുണ്ട് എന്നായിരുന്നു സുനില്‍ ഗവാസ്കർ പറഞ്ഞത്. ചില മത്സരങ്ങളില്‍ മാത്രം ഫോമില്‍ എത്തുന്നതിനാല്‍, സഞ്ജുവിനെ ഒരു സ്ഥിരതയാർന്ന താരമെന്ന രീതിയില്‍ പരിഗണിക്കാൻ സാധിക്കില്ല എന്നും ഗവാസ്കർ അഭിപ്രായപ്പെടുകയുണ്ടായി. എന്നിരുന്നാലും അവസാന ട്വന്റി20 മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച്‌ സഞ്ജു ഫോമിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

സ്പേസ് പാര്‍ക്കിലെ നിയമനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എം.ശിവശങ്കറിന്റെ പ്രേരണയില്‍; കേസ് കോടതിയിലെത്തിയപ്പോള്‍ വ്യാജ രേഖയുണ്ടാക്കി നല്‍കിയ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി; എതിര്‍പ്പില്ലെന്ന് പൊലീസും; വ്യാജ ഡിഗ്രി കേസില്‍ ഇനി സ്വപ്ന സുരേഷ് മാത്രം പ്രതി VM TV NEWS CHANNEL

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ നിര്‍ണായക വഴിത്തിരിവ്.

കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്‌ കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമായിരുന്നു.

മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് കമ്ബനിയാണ്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) അധീനതയിലുള്ള സ്‌പേസ് പാര്‍ക്കിലേക്ക് നിയമനം നടത്തുന്ന ഏജന്‍സിയായിരുന്നു പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്.

സ്വപ്ന സുരേഷിന് ജോലി ചെയ്ത കാലയളവില്‍ നല്‍കിയ ശമ്ബളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐടിഐഎല്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്ബനിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ പണം നല്‍കാനാകില്ലെന്ന നിലപാടിലാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയാണ് സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന വിവരവും പുറത്തുവന്നത്.

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് നിയമനം നേടിയതെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നല്‍കിയ ശമ്ബളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) നിയമന ഏജന്‍സിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്ത് നല്‍കിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നല്‍കാനാകില്ലെന്ന നിലപാടിലാണു പിഡബ്ല്യുസി.

19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്നയുടെ ശമ്ബളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വര്‍ണക്കടത്തില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നു ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഗുരുവായൂര്‍ ദേവസ്വം ഭൂമിയിലും വഖ്ഫ്; തളി മഹാശിവക്ഷേത്രത്തിന്റെ ഭൂമി മൗനത്തുല്‍ ഇസ്ലാം സഭയ്‌ക്ക് സ്വന്തം; ക്ഷേത്രത്തിന്റെ സ്ഥാനത്ത് അറബിക് കോളേജ് VM TV NEWS CHANNEL

തൃശൂർ: ഗുരുവായൂർ ദേവസ്വം ഭൂമിയും വഖ്ഫ് ബോർഡിന്റെ അധിനിവേശം. മലപ്പുറം പൊന്നാനിയിലെ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോള്‍ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലാണ്.

ഗുരുവായൂർ ക്ഷേത്രം ഊരാളരായ വല്ലിശേരി മനയും കോഴിക്കോട് സാമൂതിരിയുമാണ് തളി ക്ഷേത്രത്തിലും ഭരണനിർവഹണം നടത്തിയത്. 2.15 ഏക്കർ ഭൂമിയില്‍ ഇപ്പോള്‍ എം ഐ അറബിക് കോളേജും മറ്റ് ഇസ്ലാമത സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിശ്വാസികള്‍.

കേരളത്തിലെ തളി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാഞ്ഞിരമുക്ക് ശിവക്ഷേത്രം. ചരിത്ര രേഖകള്‍ പ്രകാരം 1918 ലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. 1996 വരെ ഈ ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവേശിഷിപ്പുകള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയുടെ മറവിലാണ് മൗനത്തുല്‍ ഇസ്ലാം സഭ ക്ഷേത്രത്തിന്റെ കരിങ്കല്‍ ശേഷിപ്പുകള്‍ അവിടെ നിന്ന് നീക്കം ചെയ്തത് . ക്ഷേത്രഭൂമിയില്‍ സ്ഥിതി ചെയ്തിരുന്ന വലിയ കിണർ ശ്രീകോവിലിന്റെ കരിങ്കല്‍ ശേഷിപ്പുകള്‍ ഇട്ടാണ് മൂടിയെന്നും ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് സജയൻ ചൂണ്ടിക്കാട്ടി.

1937 ല്‍ ആമിനുമ്മ എന്ന വ്യക്തിയില്‍ നിന്ന് കൊങ്ങണം വീട്ടില്‍ മുഹമ്മദ് ഈ ഭൂമി വാങ്ങിയതിന് രേഖകളുണ്ട്. പിന്നീട് 1958 ല്‍ കൊങ്ങണം മുഹമ്മദിന്റെ ആഗ്രഹപ്രകാരം കുഞ്ഞിമൊയ്തീൻ എന്നയാള്‍ ഈ ഭൂമി വഖ്ഫ് ചെയ്തുവെന്ന ആധാരവുമുണ്ട്. എന്നാല്‍ ആമിനുമ്മയ്‌ക്ക് എവിടെ നിന്നാണ് ഭൂമി ലഭിച്ചതെന്ന രേഖകള്‍ പൊന്നാനി സബ്‌രജിസ്റ്റർ ഓഫീസില്‍ ഇല്ല. വിവരവകാശ നിയമപ്രകാരം ആക്ഷൻ കൗണ്‍സില്‍ രേഖകള്‍ക്കായി സബ്‌രജിസ്റ്റർ ഓഫീസിനെ സമീപിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര ഭൂമി തട്ടിയെടുക്കുകയാണെന്ന ആക്ഷൻ കൗണ്‍സിലിന്റെ വാദത്തിന് ബലമേറുകയാണ്.

അതേസമയം പഞ്ചായത്തിന്റെയും ടൗണ്‍പ്ലാനറുടെയും അനുവാദമില്ലാതെയാണ് മൗനത്തുല്‍ ഇസ്ലാം സഭ മസ്ജിദ് നിർമിച്ചത്. നിർമാണം നടക്കുന്ന സമയത്ത് മാറഞ്ചേരി പ‍ഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ അടക്കം നല്‍കിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ നിർമാണം പൂർത്തിയാക്കി. ഒരു വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ സ്ഥാനത്ത് മസ്ജീദ് അടക്കമുള്ള കൂറ്റൻ കെട്ടിടം ഉയർന്നത്.

ഇസ്രായേലി വിനോദ സഞ്ചാരികളെ ഇറക്കിവിട്ട കട പൂട്ടി, കാശ്മീരികളെ പറഞ്ഞയക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഇടപെടല്‍ VM TV NEWS CHANNEL

തേക്കടി: ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച്‌ കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.

കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയിലെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി ഒഴിവാക്കാൻ പൊലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും കടയുടമക്ക് നിർദ്ദേശം നല്‍കി. കുമളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. സംഭവം തേക്കടിയിലേക്ക് വിനോദ സഞ്ചാരികളെത്തുന്നതിന് വിഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവിലാണ് പൊലീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഇടപെടല്‍.

കഴിഞ്ഞ ദിവസമാണ് തേക്കടിയില്‍ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് അപമാനിച്ച്‌ ഇറക്കിവിട്ടത്. രാത്രിയില്‍ ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന ഇസ്രയേല്‍ സ്വദേശിനിയായ ഡോവർ വാല്‍ഫർ എന്ന യുവതിയെ കശ്മീർ സ്വദേശികള്‍ കടയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീർ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു.

കാൻ ഇസ്രായേല്‍ സ്വദേശി ആണെന്ന് യുവതി പറഞ്ഞതോടെ നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടർന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ സഞ്ചാരി വേഗം പുറത്തിറങ്ങി ഭർത്താവിനെയും ടാക്സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തർ മാപ്പ് പറഞ്ഞ് തടിയൂരി.

തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാല്‍ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികള്‍ക്ക് അപമാനം നേരിട്ട സംഭവം ആയതിനാല്‍ കാശ്മീർ സ്വദേശികളായ രണ്ടു പേരെയും കടയില്‍ നിന്നും ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉള്ളതിനാല്‍ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ് ഒഴിവാക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങള്‍ സെല്‍ഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്.

വീടോ അതോ എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസോ? രണ്ടടി വീതിയുള്ള കെട്ടിടം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ VM TV NEWS CHANNEL

വീടെന്നാല്‍ അടച്ചുറപ്പുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും സ്വസ്ഥമായും സമാധാനമായും ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം.

അത് എങ്ങനെ വേണമെന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനും സാമ്ബത്തിക സ്ഥിതിക്കും അനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അമ്ബരപ്പിച്ചു. കെട്ടിടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന സംശയത്തില്‍ ഓരോ കാഴ്ചക്കാരനും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഉത്തരമായിരുന്നു കുറിച്ചത്. കാഴ്ചക്കാരെ അത്ഭുപ്പെടുത്തിയത് രണ്ട് നിലയുള്ള കെട്ടിടത്തിന് ആകെ രണ്ടടി വീതി മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നതാണ്.

ആദ്യ കാഴ്ചയില്‍ അതൊരു ചുമര്‍ മാത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ കെട്ടിടത്തിന് രണ്ടടിയേ ഉള്ളൂവെങ്കിലും എസിയും ജനാലകളും ആ കെട്ടിടത്തില്‍ കാണാം. പക്ഷേ, കെട്ടിടം എങ്ങനെയാണ് പണി കഴിപ്പിച്ചതെന്നും അതിലെങ്ങനെ ആളുകള്‍ താമസിക്കുമെന്നുമുള്ള സംശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. കെട്ടിടത്തിന്‍റെ ഒരു വശത്ത് നിന്നുള്ള കാഴ്ചയില്‍ അത് വളരെ ഇടുങ്ങിയതാണ്. അതേ സമയം മറു വശത്ത് വെന്‍റിലേഷനും ജനാലകളും കാണാം. കെട്ടിടത്തിന്‍റെ ഒരു വശത്ത് 2 മുതല്‍ 3 അടി വരെ വീതിയാണുള്ളത്. മറുവശത്ത് 10 മുതല്‍ 20 അടി വരെ വീതിയും.

പഞ്ചസാര മാത്രമല്ല വില്ലൻ, പ്രമേഹത്തിനു വേറെയും കാരണങ്ങളുണ്ട്. VM TV NEWS CHANNEL

ഇന്നത്തെക്കാലത്ത് ഒരുപാടുപേർ പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പഞ്ചസാരയുടെ ഉപയോഗം കൊണ്ടാണ് പ്രമേഹം വരുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

എന്നാല്‍ ജനിതക കാരണങ്ങളുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രമേഹമുള്ള ആളുകളുടെ എണ്ണം വർഷാവർഷം കൂടിവരികയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ അഞ്ചിലൊരാള്‍ക്ക് പ്രമേഹരോഗമുള്ളതായാണ് കണക്ക്. കോവിഡിന് ശേഷം മരുന്നുകള്‍കൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറുപ്പക്കാരിലടക്കം ഇപ്പോള്‍ പ്രമേഹം സർവസാധാരണമാണ് കണ്ടുവരുന്നത്.

1500 കിലോ ഭാരം , ഇന്ത്യയിലെ ഏറ്റവും വിലയേറിയ പോത്ത് ; ഇതിനെ വാങ്ങുന്ന പണമുണ്ടെങ്കില്‍ പത്ത് ബെൻസ് വാങ്ങാം VM TV NEWS CHANNEL

രണ്ട് റോള്‍സ് റോയ്സ് വാങ്ങുന്ന പണം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു പോത്തിനെ വാങ്ങാം . പറഞ്ഞതില്‍ അതിശയോക്തി ഒട്ടുമില്ല .

ഹരിയാനയില്‍ നിന്നുള്ള അൻമോല്‍ എന്ന പോത്തിന്റെ വില 23 കോടി രൂപയാണ്. 1500 കിലോയാണ് ഇതിന്റെ ഭാരം .

പുഷ്കർ മേള, മീററ്റിലെ അഖിലേന്ത്യാ കർഷക മേള തുടങ്ങിയ പ്രധാന കാർഷിക പരിപാടികളില്‍ പ്രദർശിപ്പിച്ച അൻമോല്‍ ഇന്ന് ഇന്ത്യയിലെ കർഷക സമൂഹത്തിലെ ഒരു വിലപ്പെട്ട കാഴ്ചയായി മാറിയിരിക്കുന്നു. വലിപ്പം, വംശാവലി, പ്രജനന സാധ്യത എന്നിവയ്‌ക്ക് പേരുകേട്ട വർഗ്ഗത്തില്‍പ്പെട്ടതാണ് അൻമോല്‍. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പോത്താണ് എട്ടു വയസുള്ള അൻമോല്‍. പുഷ്‌കർമേളയില്‍ ഈ പോത്തിനെ വാങ്ങാൻ നിരവധി പേർ രംഗത്തെത്തിയെങ്കിലും വില്‍ക്കില്ലെന്ന് ഉടമ പാല്‍മിന്ദ്ര ഗില്‍ പറയുന്നു

അൻമോലിന്റെ ദിവസേനയുള്ള ഭക്ഷണത്തിനായി മാത്രം ഏകദേശം 1,500 രൂപ വേണ്ടി വരും. ആരോഗ്യം നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്‌സും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളുമാണ് നല്‍കുന്നത്. 4 കിലോ മാതളനാരകം, 30 ഏത്തപ്പഴം, 20 മുട്ട, 5 കിലോ പാല്‍, കാല്‍ കിലോ ബദാം എന്നിവയാണ് ദൈനംദിന ഭക്ഷണക്രമം. കൂടാതെ, ഓയില്‍ പിണ്ണാക്ക്, ചെറുപയർ, നെയ്യ്, സോയാബീൻ, ചോളം എന്നിവയും നല്‍കും. കടുക്, ബദാം എണ്ണ എന്നിവ ഉപയോഗിച്ച്‌ ദിവസത്തില്‍ രണ്ടുതവണ മസാജ് ചെയ്ത ശേഷമാണ് കുളി .

അൻമോലിനെ വാങ്ങുന്ന പണമുണ്ടെങ്കില്‍ രണ്ട് റോള്‍സ് റോയ്‌സ് കാറുകളും പത്ത് മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളും നോയിഡയില്‍ ഒരു ഡസനിലധികം ആഡംബര വീടുകളും വാങ്ങാം

വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി അധ്യാപകര്‍; കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

ചെങ്ങന്നൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയെന്ന വിവരം.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. കേസില്‍ മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്ബ് തോട്ടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ (20)നെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെയാണ് പീഡനമാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി.

മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ എ. അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. സംഘത്തില്‍ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി’; ഷാഹിദ കൊലക്കേസില്‍ 58 സാക്ഷികള്‍ VM TV NEWS CHANNEL EXCLUSIVE

തൃശൂർ : നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസില്‍ ശിക്ഷാ വിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. കേസില്‍ ഷാഹിദയുടെ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

മജിസ്ട്രേറ്റ് എൻ. വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു.

തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് മംഗലത്തറ വീട്ടില്‍ അബ്‌ദുള്‍ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസ്(30) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ ആണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. 2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വൈകുന്നേരം ആറര മണിയോടെയാണ് നൂറുദ്ദീൻ വീട്ടില്‍ വെച്ച്‌ ഹാഷിദയെ കൊലപ്പെടുത്തുന്നത്.

ഷാഹിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച്‌ 18 ദിവസം മാത്രമുള്ളപ്പോഴാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന വാള്‍ ഉപയോഗിച്ച്‌ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഭാര്യപിതാവ് നൂറുദ്ദീനെ തലക്ക് വെട്ടിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.

ഗുരുത പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടു കൂടിയാണ് ഹാഷിദ മരണപ്പെട്ടത്. വലപ്പാട് പൊലീസ് സർക്കിള്‍ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച്‌ കോടതി മുമ്ബാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.

കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അല്‍ജോ പി ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി. കേസില്‍ നാളെ വിധി പ്രസ്താവിക്കും.