നിയന്ത്രണംവിട്ട സൈക്കിള്‍ സ്കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറത്താണ് സംഭവം നടന്നത്. സൈക്കിളിലെത്തിയ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥി ആതിഥ് (14)ആണ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മെയിന്‍ റോഡിന്റെ ഇടത് വശത്തൂടെയുള്ള റോഡിലൂടെ അമിത വേഗത്തിലെത്തുന്ന സൈക്കിള്‍ കാണാം. നിയന്ത്രണം വിട്ട സൈക്കിള്‍ പ്രധാന റോഡിലൂടെ വരികയായിരുന്ന സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം ബസിനടിയില്‍പ്പെട്ട ആതിഥിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആതിഥിന്റെ പരുക്ക് ഗുരുതരമല്ല.
