
ബസിൽ കയറുന്നതിനിടെ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറുപത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിയിലാണ് സംഭവം. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് പ്രതിയുടെ അതിക്രമം. ബസിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു.സത്താറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
