
പാലക്കാട് കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു. കുളപ്പുള്ളി പാതയില്‍ എടത്തറ അഞ്ചാം മൈലിന് സമീപമാണ് സംഭവം.കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് കാവില്‍പ്പറമ്പ് വീട്ടില്‍ കണ്ടന് (70) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
