പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ പ്രൊഫ. ഇംതിയാസ് അഹമ്മദ് അന്തരിച്ചു

Spread the love

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ പ്രൊഫ. ഇംതിയാസ് അഹമ്മദ് (83) അന്തരിച്ചു. ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മൂന്നു പതിറ്റാണ്ടോളം പൊളിറ്റിക്കല്‍ സോഷ്യേളജി അധ്യാപകനായിരുന്നു അദ്ദേഹം.

ന്യൂനപക്ഷാവകാശങ്ങള്‍, മുസ്ലീം വനിതകളുടെ ഉന്നമനത്തില്‍ വിദ്യഭ്യാസത്തിന്റെ പങ്ക് തുടങ്ങി അസംഖ്യം വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ എഴുതി. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയിലെ ജാതിയും സാമൂഹിക വര്‍ഗീകരണവും എന്ന പുസ്തകം അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തെ അതിപ്രശസ്തനാക്കി.

2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെയും ഇംതിയാസ് ശക്തമായ വിമര്‍ശനമുന്നയിച്ചു. സവര്‍ണ ഹിന്ദുത്വ നിലപാടുകളെ എതിര്‍ത്ത അതേമൂര്‍ച്ചയോടെ ന്യൂനപക്ഷ മതമൗലീകവാദത്തെയും അദ്ദേഹം നേരിട്ടു.

യുഎസിലെ മിസോറി സര്‍വകലാശാലയില്‍ നരവംശശാസ്ത്രത്തില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന അഹമ്മദ്, ജെഎന്‍യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ 1972-ലാണ് പൊളിറ്റിക്കല്‍ സോഷ്യോളജിയും ന്യൂനപക്ഷ രാഷ്ട്രീയവും പഠിപ്പിക്കാന്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published.