മോന്സണ് മാവുങ്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് നാളെ ഹാജരാകില്ല. കെ.സുധാകരന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ തനിക്ക് പങ്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ. സുധാകരന് പറഞ്ഞു. ചോദ്യം ചെയ്യലിന് നാളെ ഹാജരാകരണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

മോന്സണ് മാവുങ്കല്‍ കേസില്‍ കെ. സുധാകരന് രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
