പ്രണയം പലര്‍ക്കും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് പ്രണയ നഷ്ടവും. സ്‌നേഹിക്കുന്ന ആളെ നഷ്ടപ്പെട്ടാല്‍ അത് പലര്‍ക്കും സഹിക്കണമെന്നില്ല. ചിലരെ വിഷാദം ബാധിച്ചേക്കാം. പ്രണയ നഷ്ടത്തിന് ശേഷമുള്ള ജീവിതം പലര്‍ക്കും ദുരിതപൂര്‍ണമായേക്കാം. ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രണയം ഗൗരവമായി എടുക്കാത്തവരുമുണ്ട്. അത്തരത്തില്‍ ന്യൂജനറേഷന്‍ ചിന്താഗതിയുള്ള ഒരു മുത്തശ്ശിയുടെ വീഡിയോയാണ് വൈറലാകുന്നത്.ഡിജിറ്റല്‍ ക്രിയേറ്ററായ കാവ്യ മഥുര്‍ എന്ന പെണ്‍കുട്ടിയാണ് തന്റെ മുത്തശ്ശിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബ്രേക്ക്അപ് ആയാല്‍ എന്ത് ചെയ്യണമെന്ന് ഉപദേശം നല്‍കുന്ന മുത്തശ്ശിയാണ് വീഡിയോയില്‍. ആകെയുള്ള ജീവിതം സങ്കടപ്പെട്ട് തീര്‍ക്കേണ്ടെന്നും അടിച്ചുപൊളിക്കണമെന്നുമാണ് മുത്തശ്ശിയുടെ ഉപദേശം. ഒന്നു പോയാല്‍ അടുത്തതിനെ നോക്കണമെന്നും ഇനി വരാനുള്ളത് പോയതിനേക്കാള്‍ നല്ല വ്യക്തിയായിരിക്കുമെന്നും മുത്തശ്ശി വീഡിയോയില്‍ പറയുന്നു.63 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ മുത്തശ്ശിയെ അഭിനന്ദിച്ച് കമന്റും ചെയ്തു. ഇങ്ങനെ ഒരു മുത്തശ്ശിയെ എല്ലാവര്‍ക്കും ആവശ്യമുണ്ടെന്നും ഇതുപോലെയുള്ള ആത്മവിശ്വാസമാണ് ജീവിതത്തില്‍ വേണ്ടതെന്നും പലരും അഭിപ്രായപ്പെട്ടു.