
പുനർജനി വിദേശ പിരിവ് കേസ് ഹൈക്കോടതി തള്ളിയതെന്ന സതീശന്റെ വാദം തെറ്റ്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ കേസിൽ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്. പരാതിയിൽ കഴമ്പില്ലെന്നോ, തെളിവുകൾ വ്യാജമാണെന്നോ കോടതി പറഞ്ഞിട്ടില്ല.അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് കേസ് ഒരു രാഷ്ട്രീയ പകപോക്കലുമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പ്രതികരിച്ചിരുന്നു.
