കാലവര്‍ഷം സംസ്ഥാനത്ത് ദുര്‍ബലം. കാലവര്‍ഷം സംസ്ഥാനത്തെത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മഴ ശക്തി പ്രാപിച്ചില്ല. ഇന്ന് കോഴിക്കോട് വയനാട് കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വരും ദിവസങ്ങളില്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി തുടരുകയാണ്. ഗോവ മുംബൈ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് തീരമേഖലയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം സംസ്ഥാനത്ത് തുടരുകയാണ്.
