
വഖഫ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ നടപടി. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി താഹിറിനെതിരെയാണ് നടപടി.പുറത്തീൽ പളളി മഖാം അഴിമതിയിൽ വഖഫിന് നഷ്ടപ്പെട്ട പണം താഹിറിൽ നിന്ന് ഈടാക്കാൻ വഖഫ് ബോർഡ് ഉത്തരവിറക്കി.
ക്രിമിനൽ കേസ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കാനും വഖഫ് ബോർഡ് നിർദ്ദേശിച്ചു.ഒന്നരക്കോടിയിൽ പരം രൂപ താഹിറിൽ നിന്ന് ഈടാക്കാനാണ് വഖഫ് ബോർഡ് ഉത്തരവിറക്കിയത് .
2010-15 കാലയളവില്‍ പള്ളിയില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ ഓഡിറ്റ് റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
