
ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര് പ്രമോദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി.
വെള്ളിയാഴ്ച്ച രാത്രി 8:30 യോടെയാണ് ജനവാസ മേഖലയില്‍ കാട്ടുപന്നി ഇറങ്ങിയത്. സാധാരണഗതിയില്‍ സീതത്തോട് ടൗണ്‍ പ്രദേശത്ത് കാട്ടുപന്നി ഇറങ്ങാറില്ലെന്ന് പഞ്ചായത്ത് അംഗം ജോബ്ബി ടി ഈശോ പറഞ്ഞു.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആയിരുന്നു നടപടികള്‍.
