
അനധികൃത സ്വത്തുസമ്പാദന കേസിൽ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ ഇന്നും ഇഡിക്ക് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസിൽ ഇഡി നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് ശിവകുമാറിന്റെ വിശദീകരണം.ഇത് നാലാം തവണയാണ് ശിവകുമാറിന് ഇഡി നോട്ടീസ് അയക്കുന്നത്. യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. 2020 ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു.
