ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ യുവാവിനെ മർദ്ദിച്ച ശേഷം കവർച്ച. തിരുവനന്തപുരം നിലമേലിൽ ഇന്നലെ രാത്രി 7 മണിക്കാണ് സംഭവം നടന്നത്. കടയ്ക്കൽ ആൽത്തറമൂട് സ്വദേശി സനൽ ജി നായരാണ് മർദ്ദനത്തിന് ഇരയായത്. 30,000 രൂപയും, രണ്ട് മൊബൈൽ ഫോണുകളും, എടിഎം കാർഡും നഷ്ടപ്പെട്ടതായി സനൽ പറഞ്ഞു.
കവർച്ചയ്ക്ക് ശേഷം സനലിനെ കിളിമാനൂർ പുതിയകാവിലെ എടിഎം കൗണ്ടറിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായ കാർ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
