
അരിക്കൊമ്പന് പൂശാനം പെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റർ ഉൾവനത്തിലാണെന്ന് തമിഴ്നാട് വനം വകുപ്പ്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിത്. വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്നും തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.ആന ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്‍റെ വിസ്തീർണ്ണവും കൂടിയിട്ടുണ്ട്.
അരിക്കൊമ്പന്‍ വനാതിർത്തി കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്‍റെ തീരുമാനം. പല സംഘങ്ങളായി തിരിഞ്ഞാണ് വനം വകുപ്പിന്‍റെ നിരീക്ഷണം നടക്കുന്നു.
അതേസമയം, വ്യാഴാഴ്ച തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൃഗസ്നേഹികളും സംഘടനകളും ഒന്നിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പരക്കുന്നുണ്ട്.
പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്ത് ഒത്തുകൂടമെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാമ്പയിനില്‍ അറിയിച്ചത്
