
മണിപ്പൂർ സംഘർഷത്തെപ്പറ്റി അന്വേഷിക്കു ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സമാധാന ശ്രമങ്ങൾക്ക് മണിപ്പൂർ ഗവർണറിൻ്റെ നേതൃത്വത്തിൽ സമിതി രൂപികരിച്ച അദ്ദേഹം കൂട്ടിച്ചേർത്തു. കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആരെയു വെറുതെ വിടില്ലെന്നും അമിത് ഷാ കുട്ടിച്ചേർത്തു.സംഘർഷത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഓൺലൈൻ പാഠ്യപദ്ധതിയും പരീക്ഷയും നടത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അമിത് ഷാ അറിയിച്ചു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന് മേൽനോട്ടം വഹിക്കുന്ന സിആർപിഎഫിലെ റിട്ടയേർഡ് ഡിജി കുൽദീപ് സിംഗിന്റെ കീഴിൽ ഒരു ഇന്റർ-ഏജൻസി ഏകീകൃത കമാൻഡ് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
