ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്, ഇഡിയ്ക്ക് താക്കീതുമായി സുപ്രീംകോടതി

Spread the love

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇഡിയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇ.ഡി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പരാതിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അന്വേഷണ സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇ.ഡി പീഡിപ്പിക്കുകയായിരുന്നെന്നും അഭിഭാഷകൻ കപിൽ സിബല്‍ ആരോപിച്ചു.

സര്‍ക്കാരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ഇ.ഡി നിയന്ത്രണം വിട്ടു പ്രവര്‍ത്തിക്കുകയാണെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചത്. അന്വേഷണ സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇ.ഡി പീഡിപ്പിക്കുകയായിരുന്നെന്നും സിബല്‍ ആരോപിച്ചു. 52 എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസർമാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന് പരാതി നൽകിയതായി സർക്കാർ കോടതിയിൽ അറിയിച്ചു.

അതേസമയം, ഇ.ഡി അവരുടെ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഴിമതിയില്‍ അന്വേഷണം നടത്തേണ്ടത് ഇ.ഡിയുടെ ഉത്തരവാദിത്വമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉയർത്തിയ ആരോപണങ്ങളിൻ മേലാണ് സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും ഇ.ഡിക്ക് സുപ്രീംകോടതി താക്കീത് നൽകി.

Leave a Reply

Your email address will not be published.