ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കല്‍ കരാറിന് സമ്മതിക്കുന്നതിന് മുമ്ബ് കമ്ബനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് തന്നെ ട്വിറ്റര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മസ്‌കിന്റെ ആരോപണം.
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയില്‍ സമീപിച്ചതോടെയാണ് ഇലോണ്‍ മസ്‌ക് കമ്ബനിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലായ് 30-ന് സമര്‍പ്പിച്ച ഇലോണ്‍ നസ്‌കിന്റെ വാദം ഓഗസ്റ്റ് നാലിനാണ് പുറത്തുവരുന്നത്.