സാധ്യതകൾ അടഞ്ഞ്‌ പോയെന്ന തോന്നലിൽ ജനൽ പഴുതിലൂടെ മാത്രം ആകാശം കണ്ടിരുന്നവരുടെ കാലം അവസാനിച്ചു. ഈ ലോകവും ആകാശവും അവരുടേത്‌ കൂടിയാണെന്ന ബോധ്യം നമ്മുടെ തലമുറ ആർജ്ജിക്കുകയാണ്‌. ഭിന്നശേഷിക്കാർ എന്ന ഇൻവർട്ടർ കോമയിൽ നിന്നും വെള്ളി വെളിച്ചത്തിലേയ്ക്ക്‌ അവർ ഇറങ്ങി വന്ന ദിവസമായിരുന്നു ഇന്നലെ..

Spread the love

പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശലഭോദ്യാനം പരിപാടിയിൽ അവർ ആടുകയും പാടുകയും ഒപ്പന കളിക്കുകയും ചെയ്തു. ചിത്രം വരച്ചു, കലാസ്യഷ്ടികൾക്ക്‌ നിറം പകർന്നു. ചലചിത്ര ടെലിവിഷൻ താരങ്ങളായ ജോബിയും പുലിയൂർ ജയകുമാറും അവരെ പ്രോത്സാഹിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി. സനൽകുമാറും മറ്റ്‌ ജനപ്രതിനിധികളും അവർക്കായി എല്ലാ സൗകര്യവും ഒരുക്കി നൽകി.പൂവച്ചൽ യൂ പി എസ്സ്‌ എന്ന ഉദ്യാനത്തിലെ ശലഭങ്ങളായി അവർ ഇന്നലെ മാറി. പൂവച്ചൽ ഗ്രാമപഞ്ചായത്ത്‌ ആയിരുന്നു മനോഹരമായ രീതിയിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്‌. കമ്മിറ്റിക്കും, കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published.