
മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാൻ മഹാരാഷ്ട്ര. ‘ഗൗ സേവ ആയോഗ്’ എന്ന പേരിലാണ് മഹാരാഷ്ട്ര സർക്കാർ കമീഷന് രൂപം നൽകുന്നത്. 2015ൽ പോത്തൊഴികെയുള്ള മാടുകളെ അറുക്കുന്നതും മാസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച നിയമമാണ് ഇപ്പോൾ ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
4 അംഗങ്ങളുള്ള കമീഷൻ സ്ഥാപിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ ഏക്നാഥ് ഷിൻഡെ മന്ത്രിസഭ അനുമതി നൽകുകയും 10 കോടി രൂപ വകയിരുത്തുകയും ചെയ്തു. 2015ൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മാട്ടിറച്ചി നിരോധന നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിനു പുറമെ കന്നുകാലികളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമീഷൻ നയങ്ങൾ നിർദ്ദേശിക്കും.
