പാർലമെൻ്റിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം….

Spread the love

ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. അദാനി ഓഹരി തട്ടിപ്പ് ഉയർത്തിയാകും പ്രതിപക്ഷ പ്രതിഷേധം. രാഹുൽ ഗാന്ധിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം പ്രതിരോധിക്കാനാണ് ബിജെപി നീക്കം.

അതേസമയം രാഹുൽ ഗാന്ധിക്ക് എതിരായ ദില്ലി പൊലീസ് നടപടി, പ്രതിപക്ഷ നേതാക്കൾക്ക് എതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം  ചർച്ചയാക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഇരു സഭകളും ആരംഭിക്കുന്നതിനു മുൻപ് യോഗം ചേരും.

Leave a Reply

Your email address will not be published.