ബാറ്ററി മോഷ്ടാക്കളെ കുടുക്കി എടവണ്ണ പൊലീസ്..

Spread the love

വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കാസര്‍ക്കോട് സ്വദേശി ശിഹാബ്, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്. ആക്രിക്കച്ചവടത്തിന്റെ മറവിലാണ് ഇവര്‍ മോഷണം നടത്തുന്നത്. പകല്‍ സമയത്ത് ആക്രിക്കച്ചവടത്തിന്റെ പേരില്‍ കറങ്ങി നടന്ന് നോട്ടമിട്ട് വെക്കുന്ന വീടുകളിലും ഇവര്‍ മോഷണം നടത്താറുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനിടയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുകയും ചെയ്യും. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും വാഹനം മോഷണത്തിലും ഇരുവരും പ്രതികളാണ്.

എടവണ്ണയിലും പരിസര പ്രദേശങ്ങളിലും മോഷണം സ്ഥിരം സംഭവമായതോടെ പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. രാത്രിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.