പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് രണ്ട് ജീവന്‍..

Spread the love

അപകടത്തില്‍ പരുക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം. തിരുവനന്തപുരം മേനംകുളം വനിത ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ജെആര്‍ അരുണ്‍ജിത്താണ് കഴക്കൂട്ടം മേല്‍പ്പാലത്തിന് സമീപത്ത് അപകടത്തില്‍പ്പെട്ട കാല്‍നടയാത്രക്കാരനെയും ഇരുചക്രവാഹന യാത്രക്കാരനെയും ഉടനടി പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത്.

കഴക്കൂട്ടം മേനംകുളം വനിത ബറ്റാലിയനില്‍ നടന്ന ചടങ്ങില്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി എച്ച് വെങ്കിടേഷ് അരുണ്‍ജിത്തിന് അനുമോദനപത്രം സമ്മാനിച്ചു.

Leave a Reply

Your email address will not be published.