ഓസ്‌കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായി ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടുനാട്ടു..’ ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ‘നാട്ടുനാട്ടു..’ ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എആര്‍ റഹ്‌മാന്റെ ജയ് ഹോയ്ക്ക് ശേഷം ഈ പാട്ടിലൂടെ മറ്റൊരു ഓസ്‌കാര്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഗോള്‍ഡന്‍ ഗ്ലോബും ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡും നേടിയ ‘നാട്ടുനാട്ടു…’ ഓസ്‌കാര്‍ കൂടി നേടുമെന്നാണ് ഏവരുടെയും പ്രതീക്ഷ. കനുകുണ്ഡല സുഭാഷ് ചന്ദ്രബോസ് എഴുതി എംഎം കീരവാണിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഗാനം യൂട്യൂബില്‍ ഇതിനോടകം കണ്ടത്. രാഹുല്‍ സിപ്ലിഗഞ്ചിന്റേയും കാലഭൈരവയുടേയും ആലാപനത്തിനൊപ്പം ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റേയും ചടുലനൃത്തവും ഗാനത്തിന്റെ മികവ് കൂട്ടി.
നാട്ടുനാട്ടു അടക്കമുള്ള 5 ഗാനങ്ങളാണ് ഫൈനല്‍ സാധ്യതാ പട്ടികയിലുള്ളത്. ഞായറാഴ്ച ലോസ് ഏഞ്ചല്‍സ് ഡോള്‍ബ് തിയറ്ററില്‍ നടക്കുന്ന പ്രൗഢഗംഭീര സദസിന് മുന്നില്‍ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും നാട്ടുനാട്ടു അവതരിപ്പിക്കും.