ഈ വർഷത്തെ ഓണം ബംബർ ലോട്ടറി വിൽപന 200 കോടി കവിഞ്ഞു. ഇന്നലെ വൈകിട്ടുവരെ 41 . 55 ലക്ഷം ബംബർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്തംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപന തുടരും. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബംബർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ടിക്കറ്റിന് 300 രൂപയായിരുന്നു. ഇക്കുറി 500 രൂപയായി ഉയർത്തിയെങ്കിലും വിൽപനയിൽ കുറവ് വന്നില്ല.