പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേയുള്ള പോക്‌സോ കേസ് കക്ഷികള്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്തിയാല്‍ റദ്ദാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതു കണക്കിലെടുത്ത്, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് എതിരായ പോക്‌സോ കേസില്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Spread the love

ഹര്‍ജി അനുവദിക്കുന്നതായും കേസില്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിട്ടു. പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് ആണ്‍കുട്ടിക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തത്. കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയ സ്ഥിതിക്ക് ഇനിയും നടപടികളുമായി മുന്നോട്ടുപോവുന്നത് തെറ്റായ നീതി നടത്തിപ്പ് ആവുമെന്ന് പ്രതിയുടെ അഭിഭാഷകര്‍ വാദിച്ചു. കൗമാരക്കാരിയുമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരെ ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം അഭിഭാഷകര്‍ ഓര്‍മിപ്പിച്ചു.

പോക്‌സോ കേസില്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി തള്ളുകളായിരുന്നു.

Leave a Reply

Your email address will not be published.