ന്യൂ ഇയര്‍; കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്

Spread the love

ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്. പാര്‍ട്ടികളില്‍ ലഹരി ഉപയോഗം പാടില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ നേരത്തെ കൈമാറണമെന്നും നിര്‍ദേശം നല്‍കി.

പാര്‍ട്ടി നടക്കുന്ന സ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമെന്നും രാത്രി 12.30ന് ആഘോഷം അവസാനിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

നിര്‍ദേശം ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അതിര്‍ത്തികളില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനമുണ്ട്.

Leave a Reply

Your email address will not be published.