ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും

Spread the love

ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടുതുടങ്ങുന്ന സമയത്താണ് ഭാരത് ജോഡോ യാത്ര ദില്ലിയിലേക് പ്രവേശിക്കുന്നത്.

യാത്ര ദില്ലിയിൽ പ്രവേശിക്കാനിരിക്കെ കോവിഡ് മാനദണ്ഡങ്ങൾ വെല്ലുവിളിയായിരുന്നു. യാത്ര നിർത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാൽ തന്റെ യാത്ര തടസപ്പെടുത്താൻ മോദി സർക്കാർ പലവഴികൾ നോക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. അതേസമയം തന്നെ കുറിച്ചുള്ള നുണ പ്രചാരണത്തിന് മോദി കോടികൾ ചിലവഴിച്ചുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

യാത്രയിൽ പങ്കെടുക്കുന്ന പരമാവധി ആളുകളും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. എങ്കിലും സർക്കാരിന്റെ നിർദേശം പരിശോധിച്ച് തുടർനടപടി സ്വീകരികുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ദില്ലിയിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published.