ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം; 8 പേർ മരിച്ചു

Spread the love

ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഒരു കുട്ടി ഉൾപ്പെടെ പത്തുപേരാണ് വാഹനത്തിൽ ഉണ്ടയായിരുന്നത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തേനി സ്വദേശികൾ സഞ്ചരിച്ച ടവേര കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള – തമിഴ്നാട് പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രണ്ടരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തിൽ ഏഴ് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Leave a Reply

Your email address will not be published.