ഭക്ഷണങ്ങളിൽ വെറൈറ്റി പരീക്ഷിക്കുന്നവരാണ് നാം. താമരപ്പൂവിന്റെ വിത്ത് കൊണ്ടുള്ള വിഭവങ്ങൾ പോഷകസമ്പുഷ്ടമാണെന്ന് അറിയാമല്ലോ? താമര വിത്ത് കൊണ്ട് പായസം തയാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
താമര വിത്ത് 1/2 കിലോ നെയ്യ് 200 ഗ്രാം പഞ്ചസാര 1/2 കിലോ ഏലക്ക പൊടി 1 സ്പൂൺ പാല് 2 ലിറ്റർ ബദാം 200 ഗ്രാം മുന്തിരി 100 ഗ്രാം അണ്ടിപരിപ്പ് 100 ഗ്രാം
തയാറാക്കുന്നത് ഇങ്ങനെ..
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിക്കണം. അതിലേക്ക് താമര വിത്തു ചേർത്ത് ചെറിയ തീയിൽ നന്നായിട്ട് ചൂടാക്കണം. ശേഷം കൈകൊണ്ട് പൊട്ടിച്ചാൽ ഇത് പൊട്ടി വരും. അങ്ങനെയായി കഴിയുമ്പോൾ അതിൽ നിന്ന് ഒരു കാൽഭാഗം താമരവിത്ത് എടുത്ത് മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചു മാറ്റിവയ്ക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പാലൊഴിച്ച് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു ആവശ്യത്തിനു പഞ്ചസാര ചേർത്തു വെച്ചിട്ടുള്ള താമര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഒപ്പം തന്നെ നെയ്യിൽ വറുത്തുവച്ചിട്ടുള്ള താമരവിത്ത് തിളപ്പിക്കുക, നന്നായി തിളച്ച് കുറുകി വരുന്ന പാകമാകുമ്പോൾ അതിലേക്ക് ഏലക്ക പൊടിയും, ഒരു സ്പൂൺ നെയ്യും, കൂടി ചേർത്തു കൊടുക്കാം.
വീണ്ടും നന്നായി ഇളക്കി യോജിപ്പി ക്കണം. ഈ സമയം താമര വിത്ത് നല്ല മൃദുവായി കിട്ടും. ഇനി ഒരു പാൻ വച്ച് നെയ്യ് ഒഴിച്ച്, ചൂടാക്കി അതിലേക്ക് ഉണക്കമുന്തിരി ചേർത്തു നന്നായി വീർത്തു വരുമ്പോൾ അത് മാറ്റി വയ്ക്കണം. അതിലേക്ക് ബദാം ചെറുതായി അരിഞ്ഞതും, അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞതും പായസത്തിലേക്ക് ചേർത്തുകൊടുക്കുക. പായസം റെഡി….