ക്രിസ്തുമസ് പ്രമാണിച്ച് അടിപൊളി പോത്ത് സ്റ്റ്യൂ ഉണ്ടാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം…
ചേരുവകള്‍:
പോത്തിറച്ചി – 1 കിലോ തേങ്ങാ പാല്‍ – 1 1/2കപ്പ് വെളിച്ചെണ്ണ – 150 ഗ്രാം സവാള – 3 എണ്ണം ഇഞ്ചി – 50 ഗ്രാം
വെളുത്തുള്ളി ചതച്ചത് – 50 ഗ്രാം പച്ചമുളക് നീളത്തില്‍ അരിഞ്ഞെടുത്തത് – 8 എണ്ണം കുരുമുളക് പൊടിച്ചത് – 1 ടീസ്പൂണ്‍ കറിവേപ്പില – 2 കതിര് ഗരം മസാല – 1 ടീസ്പൂണ്‍ മല്ലിപ്പൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ പെരുംജീരകം -1 ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
പോത്ത് കഴുകി വേവിച്ച് മാറ്റി വക്കുക. ഉരുളി ചെറുതായി ചൂടായതിനു ശേഷംവെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ക്കണം. സവാള ചേര്‍ത്തു വഴറ്റി എടുത്തതിനു ശേഷം അതിലേക്ക് മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം.
ശേഷം വേവിച്ച പോത്തിറച്ചിയും തേങ്ങയുടെ രണ്ടാം പാലും ഒഴിച്ച് തിളപ്പിച്ചെടുക്കണം. ഗരംമസാലയും പെരുംജീരകവും കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്നാം പാലിനൊപ്പം വീണ്ടും തിളപ്പിക്കുക. പോത്ത് സ്റ്റ്യൂ റെഡി.