കടുത്ത സമ്മര്‍ദത്തിനൊടുവില്‍ കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി

Spread the love

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായത് നാട്ടിലെത്താന്‍ മുംബൈ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളിലെ ദുരിത യാത്രകളും പരാതികളായി ഉയര്‍ന്നതും സമ്മര്‍ദ്ദം കടുപ്പിച്ചു.

വിമാന നിരക്ക് 20000 കടന്നതോടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യുന്നത് താങ്ങാനാകില്ലെന്ന നിലയായി. അതെ സമയം വേണ്ടത്ര ട്രെയിനുകളുടെ അഭാവവും നിലവിലെ ട്രെയിനുകളിലെ ദുരിത യാത്രകളും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു

46

കടുത്ത സമ്മര്‍ദത്തിനൊടുവില്‍ മുംബൈയില്‍നിന്ന് കൊങ്കണ്‍പാത വഴി കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി ഓടിക്കാന്‍ റെയില്‍വേ തീരുമാനമായി. ജനറല്‍ ക്വാട്ട കൂടുതലും കന്യാകുമാരിയിലേക്കായിരിക്കുമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച മുംബൈ സി.എസ്.ടി.യില്‍ നിന്ന് വൈകീട്ട് 3.30-നാണ് തീവണ്ടി (01461) പുറപ്പെടുക. അടുത്തദിവസം രാത്രി 11.20-ന് കന്യാകുമാരിയിലെത്തും.ശനിയാഴ്ച കന്യാകുമാരിയില്‍ നിന്ന് ഉച്ചയ്ക്ക് 2.15ന് മുംബൈ സി.എസ്.ടി.യിയിലേക്ക് ട്രെയിന്‍ (01462) മടങ്ങും. കോട്ടയം വഴിയായിരിക്കും യാത്ര. അടുത്തദിവസം രാത്രി 11-ന് സി.എസ്.ടി.യിലെത്തും

Leave a Reply

Your email address will not be published.