മുംബൈയില്‍ ആറ് പുതിയ കൊവിഡ് -19 കേസുകള്‍

Spread the love

ഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ഒമ്പത് കൊവിഡ് -19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈയില്‍ മാത്രം ആറ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. റായ്ഗഡ് ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 1,48,412 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് ഇത് വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,36,348 ആയി ഉയര്‍ന്നതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 145 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈ സര്‍ക്കിളില്‍ ഇതുവരെ 23,87,929 കേസുകളും 40,133 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.17 ശതമാനവും മരണനിരക്ക് 1.82 ശതമാനവുമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തി.

ചൈനയില്‍ വരും നാളുകളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് കൊവിഡ് ഭീഷണി ആശങ്ക പടര്‍ത്തുന്നത്.

Leave a Reply

Your email address will not be published.