ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭക തീപിടിത്തത്തില്‍ മരിച്ചു

Spread the love

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ സംരംഭക തീപിടിത്തത്തില്‍ മരിച്ചു. താനിയ ബത്തിജ എന്ന 32 കാരിയാണ് മരിച്ചത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ ഡിക്‌സ് ഹില്‍സ് കോട്ടേജില്‍ ഉണ്ടായ തീപിടിത്തത്തിലായിരുന്നു മരണം. 14ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. കാള്‍സ് സ്ട്രെയിറ്റ് പാത്തില്‍ മാതാപിതാക്കള്‍ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14ന് പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജില്‍നിന്ന് തീ ഉയരുന്നത് കണ്ടത്.

പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. അതേസമയം, തീപിടത്തില്‍ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളര്‍ത്തുനായയും പൊള്ളലേറ്റു ച

Leave a Reply

Your email address will not be published.