നാളെ മുതല്‍ (ഡിസംബര്‍ 16) നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം രണ്ടുമാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കാനാണ് തീരുമാനം.
മഴയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പൊലീസ് ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ യാത്രാ വേളയില്‍ കര്‍ശനമായി പാലിയ്ക്കണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന്അടഞ്ഞുകിടന്ന പൊന്മുടിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ഡിസംബറിലെ സീസണ്‍ നഷ്ടപ്പെട്ടിരുന്നു.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കോടമഞ്ഞിന്റെ തണുപ്പുതേടി സഞ്ചാരികള്‍ ഇവിടേക്ക് കൂടുതലായെത്തുന്നത്. പ്രതിവര്‍ഷം 35 ലക്ഷം രൂപ വരെയാണ് പൊന്മുടിലെ സീസണില്‍നിന്ന് വനംവകുപ്പിന് ലഭിക്കുന്നത്.