പോക്സോ കേസ് പ്രതിയെ പിടികൂടി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ സി ഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സി ഐ ജയസനിലിനെതിരെയാണ് കേസ് എടുത്തത്. പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
രണ്ടുമാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 27കാരനായ അയിരൂര്‍ സ്വദേശിയെ ഈ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതിയായ 27കാരനെ പിടികൂടുന്നതിനായി സിഐ വീട്ടില്‍ എത്തിയത് രാത്രിയായിരന്നു. ഈ സമയത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. കൂടാതെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തുവെന്നും എന്നാല്‍ അതിന് തയ്യാറാകത്തതോടെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.
പ്രതി കോടതിയില്‍ ഉള്‍പ്പടെ നല്കിയ പരാതിയിലാണ് സിഐ ജയസനിലിനെതിരെ പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് പീഡനക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.