ആലപ്പുഴയില്‍ ബാധ കയറിയെന്ന് പറഞ്ഞ് ദുര്‍മന്ത്രവാദം; യുവതിക്ക് ക്രൂരമര്‍ദനം

Spread the love

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദനം. മാവേലിക്കര ഭരണിക്കാവ് പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുതുവച്ചാല്‍ തറയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.

ഭര്‍ത്താവ് അനീഷ് ബന്ധുക്കളായ ഷിബു, ഷാഹിന ദുര്‍മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരെയാന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ശരീരത്തില്‍ ബാധ കയറി എന്നാരോപിച്ച് ദുര്‍മന്ത്രവാദികളെ വീട്ടില്‍ വിളിച്ചുവരുത്തി യുവതിയെ മാരകമായി ഉപദ്രവിക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.