വിസ്മയ കേസ്; പ്രതി കിരണിന്റെ ഹർജി ഹൈക്കോടതി തള്ളി

Spread the love

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന ഹർജിയാണ് തള്ളിയത്.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമായിരുന്നു കൊല്ലം സെഷൻസ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളില്‍ 25 വര്‍ഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വേണ്ടത്ര തെളിവുകള്‍ പോലുമില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണ്‍ അപ്പീലിൽ പറഞ്ഞിരുന്നത്.

_

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30നായിരുന്നു വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം. മേയ് 24 നാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

Leave a Reply

Your email address will not be published.