എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർത്ഥിനി കയറിയ സംഭവം; വിശദീകരണവുമായി പൊലീസ്

Spread the love

കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ക്ലാസിൽ പ്ലസ്ടു വിദ്യാർത്ഥിനി കയറിയ സംഭവത്തിൽ വിശദീകരണം നൽകി മെഡിക്കൽ കോളേജ് പൊലീസ് .വിദ്യാർത്ഥിനി  ആൾമാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി .

എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിധരിപ്പിക്കാൻ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാർത്ഥിനി ക്ലാസിൽ കയറിയത് എന്നും പൊലീസ്  അറിയിച്ചു.

ഒന്നാം വർഷ ക്ലാസിലാണ് യോഗ്യതയില്ലാത്ത കുട്ടി പ്രവേശനം നേടാതെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കയറിയത്. പ്രവേശന യോഗ്യതയില്ലാത്ത കുട്ടി 4 ദിവസമാണ് ക്ലാസിലിരുന്നത്. വൈകിയെത്തിയ കുട്ടികളെ ഒരുമിച്ച് ക്ലാസിൽ പ്രവേശിപ്പിച്ചതാണ് കുഴപ്പം ഉണ്ടാകാൻ കാരണമായത്.

Leave a Reply

Your email address will not be published.