Koyilandi: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു

Spread the love

കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലെ ചേമഞ്ചേരിയില്‍(Chemanjeri) ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീ പിടിത്തത്തില്‍ ആളപായമില്ല. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചേമഞ്ചേരി പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്നു കാര്‍. കണ്ണൂര്‍ സ്വദേശി ടി.പി. റാഷിദിന്റെ ഉടമസ്ഥതയിലുള്ള KL-O4-AD-3797 നമ്പര്‍ കാറാണ് കത്തിനശിച്ചത്.

ഡ്രൈവറടക്കം മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ ഇവര്‍ കാറില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ പിടിച്ച് കത്തുകയും ചെയ്തു. കൊയിലാണ്ടിയില്‍നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗം ബോണറ്റ് പൂര്‍ണ്ണമായും കത്തി.

Leave a Reply

Your email address will not be published.