World Cup: മെക്‌സിക്കോയ്‌ക്കെതിരെ ഉയര്‍ത്തെഴുന്നേറ്റ് മെസ്സിപ്പട; അര്‍ജന്റീനയ്ക്ക് മിന്നും ജയം

Spread the love

ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീനയുടെ തിരിച്ചു വരവ്. മെക്‌സിക്കോയെ എതിരില്ലാത്ത 2ഗോളുകള്‍ക്ക് തകര്‍ത്താണ് മെസ്സിയും സംഘവും പ്രതീക്ഷ നിലനിര്‍ത്തിയത്.

്‌മെക്സിക്കോയ്ക്ക് എതിരായ ജയത്തോടെ മൂന്ന് പോയിന്റുമായി അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. രണ്ട് കളിയില്‍ ഒരു ജയവും ഒരു സമനിലയുമായി പോളണ്ടാണ് നാല് പോയിന്റോടെ ഒന്നാമത്. പോളണ്ടിന് എതിരെയാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. അതില്‍ ജയിക്കാനായാല്‍ മെസിക്കും കൂട്ടര്‍ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

ജയം അനിവാര്യമായ മത്സരത്തില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയ്ക്ക് ബോക്സിനുള്ളിലേക്ക് കയറാന്‍ അവസരം നല്‍കാതെയാണ് മെക്സിക്കോ കളിച്ചത്. ലഭിച്ച ഫ്രീകിക്ക് അവസരങ്ങളും തങ്ങള്‍ക്ക് അനുകൂലമായി മുതലാക്കാന്‍ മെസിക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ അര്‍ജന്റീനയില്‍ നിന്ന് വന്നത് ഒരേയൊരു ഷോട്ടാണ്. എന്നാല്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളിക്കുക എന്നതാണ് അര്‍ജന്റീന പരീക്ഷിച്ചത്.

ആദ്യ പകുതി അവസാനിക്കാന്‍ പോകുന്നതിന് മുന്‍പ് ഫ്രീകിക്കില്‍ നിന്ന് മെക്സിക്കന്‍ താരത്തിന്റെ തകര്‍പ്പന്‍ ഷോട്ട് വന്നിരുന്നു. 44ാം മിനിറ്റില്‍ അലക്സ് വേഗയാണ് ഫ്രീകിക്ക് എടുത്തത്. എന്നാല്‍ തകര്‍പ്പന്‍ സേവിലൂടെ എമിലിയാനോ മാര്‍ട്ടിനസ് പന്ത് കൈപ്പിടിയിലൊതുക്കി. തന്റെ വലത്തേക്ക് ഉയര്‍ന്ന് ചാടി മുഴുനീള ഡൈവില്‍ വായുവിലാണ് എമിലിയാനോ പന്ത് കൈ്പിടിയിലാക്കിയത്.

മെക്സിക്കന്‍ ഗോള്‍ മുഖത്തേക്ക് കയറാന്‍ സ്പേസ് കണ്ടെത്താന്‍ അര്‍ജന്റീന നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കെ എഞ്ചല്‍ ഡി മരിയയുടെ ഗോളിലൂടെ മെസിക്ക് ഷോട്ടുതിര്‍ക്കാനായി. 25 വാര അകലെ നിന്ന് മെസിയുടെ നിലംപറ്റിയ ഷോട്ട് ഗോള്‍വല കുലുക്കി. പിന്നാലെ മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ മെസിയുടെ പാസില്‍ നിന്ന് ഫെര്‍ണാണ്ടസിന്റെ ഗോളും. ഫെര്‍ണാണ്ടസിന്റെ കര്‍ലിങ് ഷോട്ട് തടയാനായി ഒച്ചാവോ ഉയര്‍ന്ന് ചാടി ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published.