വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കല്ലുമായി എത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു. പൊലീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. 40ഓളം ലോറികളാണ് സമരസമിതി തടഞ്ഞത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം സത്യവാങ് മൂലം നല്‍കിയിരുന്നു. അത് ലംഘിച്ചാണ് സമരപന്തലില്‍നിന്ന് ഇറങ്ങിവന്ന് ലോറികള്‍ തടഞ്ഞത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരക്കാര്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു.വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിൽ വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് നീക്കി. അതിനിടെ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.