Kozhikode:പ്രൊഫഷണല്‍ കൊറിയര്‍ സെന്റര്‍ വഴി ലഹരി മരുന്ന് കടത്താന്‍ ശ്രമം;പിടിച്ചെടുത്ത് എക്‌സൈസ്

Spread the love

കോഴിക്കോട് പ്രൊഫഷണല്‍ കൊറിയര്‍ സെന്റര്‍ വഴി കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് പിടിച്ചെടുത്തു. പാഴ്‌സലില്‍ എത്തിയ 320 എല്‍ എസ് ഡി സ്റ്റാമ്പും 10 ഗ്രാമോളം എംഡി ഏം ഏയുമാണ് സംസ്ഥന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്വകോഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പാഴ്‌സല്‍ കൈപ്പറ്റാന്‍ എത്തിയ കുളത്തറ സ്വദേശി സല്‍മാന്‍ ഫാരിസിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കോഴിക്കോടുള്ള കൊറിയര്‍ സര്‍വീസില്‍ സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ 320 എല്‍ സി സ്റ്റാമ്പും 10 ഗ്രാമോളം 10 ഗ്രാമോളം എംഡിഎംഐയും എക്‌സൈസ് സംഘം കണ്ടെടുത്തു. കോഴിക്കോട് കുളത്തറ സ്വദേശി സല്‍മാന്‍ ഫാരിസിന്റെ വിലാസത്തില്‍ ആയിരുന്നു പാഴ്‌സല്‍ അയച്ചിരുന്നത്. ഇയാളെ എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് സ്‌ക്വാഡ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ വന്‍ മയക്കു മരുന്നു വേട്ട നടത്തിയിട്ടുള്ളത്. വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് ഇവ.

Leave a Reply

Your email address will not be published.