Kuwait:പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങും

Spread the love

Kuwait)കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആദ്യ ഘട്ടത്തില്‍ 5 വയസ്സിനു താഴെയുള്ള മക്കളുടെ വിസകള്‍ക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുക.

എന്നാല്‍, അപേക്ഷകര്‍ക്ക് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. അതേ സമയം, ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ താമസ കാര്യ വിഭാഗം മാനേജരുടെ പ്രത്യേക അനുമതിയോടെ ശമ്പള വ്യവസ്ഥയില്‍ ഇളവ് നല്‍കുമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ht

ഭാര്യ, അച്ഛന്‍, ‘അമ്മ, അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള മക്കള്‍ തുടങ്ങിയ ആശ്രിതര്‍ക്കുള്ള വിസകളും ഏറെ വൈകാതെ തന്നെ നല്‍കി തുടങ്ങുമെന്നാണ് താമസകാര്യ വകുപ്പ് നല്‍കുന്ന സൂചന. എന്നാല്‍, ഇവരെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി എണ്ണൂറ് കുവൈറ്റി ദിനാറായി നിജപ്പെടുത്തുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published.