ഉത്തര്‍പ്രദേശില്‍ ബി.ആര്‍. അംബേദ്കറുടെ പ്രതിമ പൊലീസ് തകര്‍ത്തു

Spread the love

ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമ പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്തു .ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ സിറൗലിയിലാണ് സംഭവം .നിയമ വിരുദ്ധമായി പൊതു സ്ഥലത്ത് പ്രതിമ സ്ഥാപിച്ചു എന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി

ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ സിറൗലിയിലാണ് നവംബര്‍ 26നാണ് ബി.ആര്‍. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ 24 മണിക്കൂറിനു ശേഷം പോലീസ് പ്രതിമ തകര്‍ക്കുകയായിരുന്നു നിയമ വിരുദ്ധമായി പൊതു സ്ഥലത്ത് പ്രതിമ സ്ഥാപിച്ചു എന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി.

നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരത്തി തങ്ങളെ വീടുകളില്‍ കയറി മര്‍ദ്ദിച്ചു എന്നും ബുള്‍ഡോസറു ഉപയോഗിച്ച് പ്രതിമ ഇടിച്ചു തകര്‍ക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ് . കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴില്‍ പരം കേസുകളാണ് ഉത്തര്‍പ്രദേശില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. .പക്ഷേ ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും സ്വീകരിച്ചില്ല എന്ന ആരോപണവും ശക്തമാണ്.

പൊലീസ് തന്നെ ഇത്തരത്തില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തത് യോഗി ആദിത്യ നാഥ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട് .സംസ്ഥാനത്ത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ യോഗി ഭരണത്തില്‍ വര്‍ദ്ധിക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അംബേദ്ക്കര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ദളിത് സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.