ൊതുവിപണിയിലെ സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമായി. പാളയം ഹോർട്ടികോർപ്പ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി പുറപ്പെട്ടു. vm tv news tvm kerala

Spread the love
പൊതുവിപണിയിലെ സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമായി. പാളയം ഹോർട്ടികോർപ്പ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി പുറപ്പെട്ടു.
നിലവിൽ വിപണിയിൽ സവാളയ്ക്ക് കിലോഗ്രാമിന് 65–75 രൂപ വരെ വില ഈടാക്കുന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപ്പ് വഴി 35 രൂപയ്ക്ക് സവാള ലഭ്യമാക്കുന്നത്.
ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ മൊബൈൽ ഔട്ട്‌ലെറ്റുകൾ വഴിയും സവാള വിതരണം ചെയ്യും. സപ്ലൈകോ വഴിയുള്ള വിതരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ ആദ്യ വിൽപ്പനയും നടത്തി. മാധ്യമവാർത്തയിലൂടെ സർക്കാർ വിപണി ഇടപെടലിനെക്കുറിച്ച് അറിഞ്ഞ് സവാള വാങ്ങാനെത്തിയ വീട്ടമ്മ പ്രഭയ്ക്കാണ് ആദ്യ വിൽപ്പന നടത്തിയത്. 75 രൂപ വരെ നൽകി സവാള വാങ്ങേണ്ടി വന്നിരുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് സവാള ലഭിക്കുന്ന വിവരം അറിഞ്ഞാണ് എത്തിയതെന്ന് പ്രഭ പറഞ്ഞു.
കൃഷിവകുപ്പിന്റെയും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടൺ സവാള അടിയന്തരമായി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ ഇതിനകം കേരളത്തിലെത്തി. 10 ടൺ വടക്കൻ മലബാറിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടൺ കൂടി വ്യാഴാഴ്ച കേരളത്തിലെത്തും. ശേഷിക്കുന്ന സവാളയ്ക്കുള്ള ഓർഡർ നടപടികളും പുരോഗമിക്കുകയാണ്.
NCCF വഴിയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. സവാളയുടെ വില സാധാരണ നിലയിലേക്ക് എത്തുന്നതുവരെ സർക്കാരിന്റെ വിപണി ഇടപെടൽ തുടരും. വിലയും ലഭ്യതയും നിരന്തരം നിരീക്ഷിക്കും. പൂഴ്ത്തിവെപ്പ് ഉൾപ്പെടെയുള്ള അനധികൃത ഇടപെടലുകൾ തടയാൻ ആവശ്യമായ നടപടികളും സ്വീകരിക്കും.
ആവശ്യകത വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സവാള വിപണിയിലെത്തിക്കും. എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിതരണ സംവിധാനങ്ങൾ ക്രമീകരിച്ച് ജനങ്ങൾക്ക് സവാളയുടെ ലഭ്യത ഉറപ്പാക്കും.
tsiddique #ministerofagriculture #OnionPrice #OnionPriceHike #keralagovernment

Leave a Reply

Your email address will not be published.