വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിർധനരും ഭവനരഹിതരുമായ 100 പേർക്ക് വീട് വെച്ച് നൽകും. ആശ്രയ സമ്മാന പെരുമഴ എന്ന പദ്ധതി വഴിയാണ് ഇത് നടപ്പിലാക്കുന്നത്.തുടക്കത്തിൽ 100 പേർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത് എന്ന് ട്രസ്റ്റ് ചെയർമാൻ ഹർഷകുമാർ പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെയും സംസ്ഥാനത്തെ മറ്റ് ജില്ലകളിലെയും ഭവനരഹിതർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ട്രസ്റ്റിൻ്റെ മറ്റൊരു പദ്ധതിയായ കാരുണ്യ തണൽ പദ്ധതി പ്രകാരം വൃക്ക സംബന്ധമായ അസുഖം ബാധിച്ചവർക്ക് സൗജന്യ ഡയാലിസിസ് സെൻ്റർ, സൗജന്യ കാൻസർ ചികിത്സ സെൻ്റർ, പാലിയേറ്റീവ് കെയർ ശാരദാലയം സ്നേഹകൂട് എന്ന അഗതി മന്ദിരവും തുടുങ്ങുവാനായി തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ നിലക്കാമുക്ക് എന്ന സ്ഥലത്ത് ഒരു കെട്ടിടം വാങ്ങിയിട്ടുണ്ട്. ജനുവരിയിൽ ഇതിൻ്റെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ഹർഷകുമാർ അറിയിച്ചു. നൂറിലേറെ പേർക്ക് അഗതി മന്ദിരത്തിൽ പ്രവേശനം നൽകുവനാണ് തീരുമാനം. ട്രസ്റ്റിൻ്റെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബന്ധപ്പെടാൻ താൽപര്യമുള്ളവർ ചെയർമാൻ വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റ് ശാന്തിനഗർ ഹൗസ് നമ്പർ.3 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
9745481664
8086481664
