ചത്തുകിടക്കുന്ന, ശവത്തിനെ പോലും, വെറുതെ വിടാത്ത, ക്രൂരനായ സ്വാമി, വി എം ടി വി ന്യൂസ്, ക്രൈം ഫയൽ vm tv news

Spread the love

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ ആരാണെന്ന ചോദ്യത്തിന്, കഴിഞ്ഞ കുറച്ചുകാലമായി ഒറ്റ ഉത്തരമേയുള്ളൂ. ഗോവിന്ദച്ചാമി. ആ പേര് തന്നെ സ്വയം ഒരു തെറിവാക്കായി മാറിയിരിക്കുന്നു. 2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ, സൗമ്യ എന്ന,ഒരു കുടുംബത്തിന്റെ വെളിച്ചമായിരുന്ന 23കാരിയെ ബാലാത്സഗം ചെയ്ത് കൊന്ന ഈ നികൃഷ്ട ജീവി, അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് കേരളത്തെ തേടിയെത്തിയത്. ഇടത് കൈപ്പടമില്ലാത്ത, കൃശഗാത്രനായ ഒരു മനുഷ്യനാണ്, ആകാശപ്പൊക്കമുള്ള രണ്ട് കുറ്റൻ മതിലുകളിലൂടെ, തുണികെട്ടി കയറാക്കി സിനിമകളെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ രക്ഷപ്പെട്ടത്. ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ ഗോവിന്ദച്ചാമി പിടിയിലായെങ്കിലും, അയാൾ സൃഷ്ടിച്ച ഭീതി മാറിയിട്ടില്ല. യാതൊരു കുറ്റബോധവുമില്ലാത്ത, ആരെയും കൂസലില്ലാത്ത, പാതി ചതഞ്ഞരഞ്ഞ ശരീരത്തെപ്പോലും മാനഭംഗപ്പെടുത്താൻ കഴിയുന്ന ഒരു സൈക്കോ ക്രിമിനൽ. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അയാൾ എങ്ങനെ, ഇത്രയും വലിയ ക്രിമിനലായി. അതൊരു അസാധാരണ കഥയാണ്….തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലർക്കും വിശ്വസിക്കാൻ കഴിയില്ല, ഇന്ത്യൻ ആർമിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവ്. ഗോവിന്ദ് സ്വാമിയെന്നാണ് ഇവന്റെ യഥാർത്ഥപേര് എന്നും തമിഴ്മാധ്യമങ്ങൾ ജൻമനാട്ടിൽ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം, അച്ഛൻ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂർവ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികൻ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി! എല്ലാം വിറ്റുതലഞ്ഞതോടെ അവർ സമത്വപുരത്തെ ഒരു ചെറിയ കുടിലേക്ക് മാറി. പിതാവിന്റെ പീഡനം സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി. അവർ തെരുവുകളിൽ അലഞ്ഞ് നടക്കയായിരുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങൾ പറയുന്നത്. ഒടുവിൽ ഒരു വാഹനാപകടത്തിൽ മരിച്ചു. അതുപോലെ തന്നെ അച്ഛനും ഒരു റോഡപകടത്തിൽ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. പിതാവിനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവർ ഇത് തൊഴിലാക്കി. റെയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം.

‎മാതാപിതാക്കൾ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളിൽ പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രമിനൽ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. തിരക്കേറിയ ട്രെയിനിൽ പോക്കറ്റടി നടത്തുക, മാലപൊട്ടിച്ച് ഓടുക, മദ്യം കടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികൾ. ക്രമേണെ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു. ഗോവിന്ദച്ചാമിയുടെ ജീവിതം പഠിച്ചവർ പറയുന്നത്, കുട്ടിക്കാലത്തെ അനുഭവങ്ങൾ ഗോവിന്ദച്ചാമിയുടെ പിൽക്കാല വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്നാണ്. കൗമാരകാലത്തുതന്നെ അയാൾ നിർദയനായ ഒരു ക്രമിനലായി മാറിയിരുന്നു. 20വയസ്സ് ആയപ്പോൾ തന്നെ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തിൽ ഒരു കവർച്ചാ സംഘംതന്നെ രൂപപ്പെട്ടുവന്നു. സേലം, ഈ റോഡ്, കടലൂർ, തിരുവള്ളൂർ, താംബരം എന്നിവടങ്ങളിലൊക്കെ അവർ തീവണ്ടിക്കവർച്ചകൾ നടത്തി. മിക്കയിടത്തും യാചകന്റെ വേഷത്തിലെത്തിയാണ് മോഷണം.ബ്ലെയിഡ് മാത്രം കൈയിൽ കൊടുത്ത്, കുട്ടികളെയടക്കം ട്രെയിനിലേക്ക് ഇറക്കിവിട്ട് വൻ തുക സമ്പാദിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോർട്ട്. പോക്കറ്റടിയും, മാലപൊട്ടിക്കലും, ബാഗ് മൊഷണവുമൊക്കെ ഇവർ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം മോഡലിൽ ഗുരുക്കൻമ്മാരെവെച്ച് പഠിപ്പിച്ചെടുക്കാറുണ്ട് എന്നാണ് പല മാധ്യമങ്ങളും പറയുന്നത്. പിടിക്കപ്പെട്ടാൽ കൂട്ടത്തോടെ മൂത്രവും മലംഒഴിച്ചും അത് വാരിയെറിഞ്ഞും അറപ്പുണ്ടാക്കി രക്ഷപ്പെടും! ഇതേ ടെക്ക്നിക്ക് തന്നെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലും പ്രയോഗിച്ചത്. മലംവാരി എറിയുന്നതുകൊണ്ട് ജയിൽ ജീവനക്കാർക്ക്, ഗോവിന്ദച്ചാമിയെ പരിശോധിക്കാൻ പേടിയായിരുന്നത്രേ. അങ്ങനെയായിരിക്കും അയാൾ ജയിൽ ചാടാനുള്ള തുണിയൊക്കെ ഒളിപ്പിച്ച് വെച്ചത്. മുംബൈയിൽനിന്നാണ് ഗോവിന്ദച്ചാമി യാചകന്റെ രൂപത്തിൽ 2011-ൽ കേരളത്തിൽ എത്തുന്നത്. അതും ഇത്തരം ഗ്യാങ്ങുകളുടെ രീതിയാണ്. സ്ഥിരമായി ഒരു മേഖലയിൽ തുടർച്ചയായി കവർച്ച നടന്നാൽ പൊലീസ് വിജിലന്റാവും എന്ന് അവർക്ക് ഉറപ്പുണ്ട്. അതിനാൽ ആവാസ വ്യവസ്ഥ ഇടക്കിടെ മാറ്റും. പണ്ട് സേലത്ത് ‘ജയിൽമേറ്റാ’യിരുന്നു ഒരു ക്രിമിനലിനെ, ഗോവിന്ദച്ചാമി ഇടക്ക് കണ്ടിരുന്നു. അയാളാണ് മുംബൈയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് പാലക്കാട് -എറണാകുളം ഇരുപതോളം മോഷണങ്ങൾ ഇവർ നടത്തി. സംഭവദിവസം ഷൊർണൂർ പാസഞ്ചറിലും ഈ സുഹൃത്ത് ഉണ്ടായിരുന്നു. അമ്മയെ അന്വേഷിക്കാനെന്ന വ്യാജേനെയാണ് ഗോവിന്ദച്ചാമി കംപാർട്ട്മെന്റിൽ നിരീക്ഷണം നടത്തുക. തുടർന്ന് ഒത്തുകിട്ടിയാൽ കവർച്ച നടത്തി ഞൊടിയിടയിൽ രക്ഷപ്പെടും. സൗമ്യയുടെ പ്രതികൾക്കായി പൊലീസ് നാടുമുഴുവൻ ഓടുമ്പോൾ, ഒലവക്കോട്ടെ ആർപിഎഫിന്റെ ലോക്കപ്പിൽ സുഖമായി ഉറങ്ങുകയായിരുന്നു ഗോവിന്ദച്ചാമി. ചെന്നൈ മെയിലിൽ ടിക്കറ്റില്ലാതെ വന്ന ഇയാളെ പിച്ചക്കാരനാണെന്നാണ് ആർപിഎഫ് കരുതിയത്. ഒരു കൈപ്പത്തി ഇല്ലാത്തതും വലിയ രീതിയിൽ ഗോവിന്ദച്ചാമിക്ക് ഗുണം ചെയ്തു. അതുവെച്ചാണ് അയാൾ സഹതാപം നേടുന്നത്. സൗമ്യയെ ഉപദ്രവിക്കുന്നതിനിടെ സമീപവാസി വരുന്നതുകണ്ടാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇതിനിടെ അയാൾ നാട്ടുകാരുടെ കൈയിൽ പെട്ടു. അപ്പോൾ ഈ ഒറ്റക്കൈ കാട്ടിയും ദൈന്യത അനുഭവിച്ചുമാണ് അയാൾ രക്ഷപ്പെട്ടത്. ( ഇപ്പോൾ ഇതേ ഒറ്റക്കെയുമായി അയാൾ ജയിൽ ചാടുന്നു) അവിടെന്ന് ബസിൽ തൃശൂർക്കും പിന്നെ പാലക്കാട്ടേക്കും പോയ ചാമി, കാര്യമറിയാതെ ആർ പിഎഫിന്റെ വലയിൽ പെടുകയായിരുന്നു. പിടിയിലാവുമ്പോൾ 30 വയസ്സുമാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രായം.

മതം മാറി ചാർളിയായോ?

ഗോവിന്ദച്ചാമി ക്രിസ്തുമതത്തിലേക്ക് മതം മാറിയോ എന്ന കാര്യത്തിലും തെളിവുകൾ ഇല്ല. പൊലീസ് അറസ്റ്റു ചെയ്യുമ്പോൾ ഇയാൾ പറഞ്ഞിരുന്ന പേര് ചാർളി തോമസ് എന്നായിരുന്നു. അങ്ങനെയായിരുന്നു ആദ്യം വാർത്തകൾ വന്നതും. തമിഴ്നാട് പൊലീസ് റെക്കോർഡ് പ്രകാരം, ഇയാൾ പലപേരുകളിലായിരുന്നു അറിയപ്പെട്ടത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകൾ.. ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാർളി തോമസ് എന്ന ക്രിസ്ത്യൻ പേര്. ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്. പൊലീസ് അന്വേഷണത്തിൽ ഇത് കള്ളപ്പേരാണെന്ന് തെളിഞ്ഞതോടെയാണ് മാദ്ധ്യമങ്ങൾ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഈ പേരാണ് ഉപയോഗിച്ചത്. സുപ്രീം കോടതി വിധിയിൽ ഗോവിന്ദസ്വാമി എന്നാണ് പേര് കൊടുത്തിരിക്കുന്നത്.

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ട വിധക്ത നീക്കത്തിലേക്ക് പോകാം…

പത്താം ബ്ലോക്കിലെ സെല്ലിലെ ഇരുമ്പ് കമ്പികൾ താൻ നിർമ്മിച്ച ഉപകരണം ഉപയോഗിച്ച് മുറിച്ച് പുറത്തേക്ക് കടന്നു. ആയിരത്തിലധികം തടവുകാർ കഴിയുന്ന ഈ അതിസുരക്ഷാ ജയിലിൽ നിന്ന് അദ്ദേഹം പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പകർത്തപ്പെട്ടിട്ടുണ്ട്, രാവിലെ സെൽ പരിശോധനയ്ക്കിടെയാണ് രക്ഷപ്പെട്ടത് കണ്ടെത്തിയത്. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലെത്തിച്ചത്. കണ്ണൂരിൽനിന്ന് ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് വിയ്യൂരിലേക്ക് മാറ്റിയത്.വിയ്യൂരിൽ ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. വിയ്യൂരിൽ നിലവിൽ 125 കൊടുംകുറ്റവാളികൾ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിൻ്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലിൽ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിൽ ചുറ്റുമതിൽ പണിതിരിക്കുന്നത്.കണ്ണൂരിലെ അതിസുരക്ഷാ ജയിലിൽനിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചിൽ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റർ അകലെ തളാപ്പിലെ കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.

‎കണ്ണൂർ ജയിലിൽ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

Leave a Reply

Your email address will not be published.