നിലവില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് സര്‍വീസ് റോഡുകള്‍ തകര്‍ന്നു വീണ സംഭവമുണ്ടായി. ഇത് കണ്ണൂരിലും കാസര്‍കോടും ആവര്‍ത്തിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം, മണ്ണുപരിശോധനയുടെ അഭാവം, പാരിസ്ഥിതിക ആഘാത പഠനം നടത്താതിരുന്നത്, പണിയുടെ നിലവാരക്കുറവ് തുടങ്ങിയവയാണ് കോടികള്‍ ചിലവഴിച്ചുണ്ടാക്കിയ റോഡ് തകരാന്‍ കാരണം. യാതൊരു വിധ ഗുണനിലവാരവും പാലിക്കപ്പെടുന്നില്ല എന്നു ഞാന്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടതാണ്. ഇവിടെ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കൂടി ഉള്‍പ്പെട്ട, കേന്ദ്രസംസ്ഥാന പൂളുകളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന ഉന്നതതല വിദദ്ധസംഘത്തെ നിയോഗിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ആക്ഷന്‍ പ്‌ളാന്‍ ഉണ്ടാക്കിഹൈവേ നിര്‍മ്മാണം ശാസ്ത്രീയമായി ഗുണനിലവാരത്തോടു കൂടി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടു.
ഹരിപ്പാട്ട് മണ്ഡലത്തിലെ നാല് റോഡുകള്‍ നവീകരിക്കുന്നതിനായി 67.24 കോടി രൂപ ബജറ്റ് അനുവദിച്ച് ഇവ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് അടിയന്തിരമായി ഭരണനാനുമതിയും സാമ്പത്തികാനുമതിയും നല്‍കണമെന്നും മറ്റൊരു നിവേദനവും നല്‍കി.
ശ്രീ നിതിൻ ഗഡ്കരി ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം കേള്‍ക്കുകയും വേണ്ട അടിയന്തിര നടപടികള്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കേരളത്തില്‍ നടക്കുന്ന അശാസ്ത്രീയ ഹൈവേ നിര്‍മ്മാണത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഉന്നതതല കമ്മിറ്റി രൂപീകരിച്ച് അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്‌ളാന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരിൽകണ്ട് നിവേദനം നല്‍കി.